മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹൈകോടതിയിൽ
text_fieldsകൊച്ചി: മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശം അനുവദിച്ച് ഉത്തരവിടണെമന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സ്ത്രീകള്‍ക്ക് മസ്ജിദില്‍ കയറാനോ പ്രാർഥിക്കാനോ അനുമതിയില്ലെന്നും ഇൗ നടപടി ഭരണഘടന വിരുദ്ധമാണെന്നും ആരോപിച്ച് അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡൻറ് സ്വാമി ദത്താത്രേയ സായ് സ്വരൂപ്നാഥാണ് ഹരജി നൽകിയിരിക്കുന്നത്.
മുസ്ലിംകളുടെ പ്രധാന പ്രാർഥന കേന്ദ്രമായ മക്കയില്‍ പ്രാർഥന നടത്തുന്നതിന് സ്ത്രീകള്‍ക്ക് തടസ്സമില്ലെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇവിടെ മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പ്രേവശിക്കുന്നത് മതമേലധികാരികൾ വിലക്കിയിരിക്കുകയാണ്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശത്തിന് എതിരാണ്. ഒരു വ്യക്തിയുടെ വസ്ത്രധാരണം അയാളുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, പർദ ധരിക്കാൻ മുസ്‌ലിം സ്ത്രീകൾ നിർബന്ധിക്കപ്പെടുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷക്കും എതിരായ നടപടിയാണിത്. സാമൂഹികവിരുദ്ധ ശക്തികളും ക്രിമിനലുകളും ദുരുപയോഗം ചെയ്യുന്നതിനാല്‍ പര്‍ദ സാമൂഹികസുരക്ഷക്ക് ഭീഷണി ഉയർത്തുന്നുമുണ്ട്.
വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹിക സുരക്ഷയെയും അടിച്ചമര്‍ത്തുന്നത് ആധുനിക നാഗരികതക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍, മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിറക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ മുഖ്യ ആവശ്യം. ഹരജി തീര്‍പ്പാവുംവരെ മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ വഖഫ് ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.