മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കുന്നതിൽ രാഷ്ട്രീയ താൽപ്പര്യം -പി.കെ. ഫിറോസ്
text_fieldsമലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക രാഷ്ട്രീയ താൽപ്പര്യത്തോടെയാണ് ചെലവഴിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രളയത്തിലും കോവിഡ് 19 കാലത്തും സാധാരണക്കാർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയക്ക് സംഭാവന നൽകി. എന്നാൽ, അവ അർഹർക്ക് നൽകുന്നതിന് പകരം തുക വകമാറ്റി ചെലവാക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പ്രളയത്തിന് മുമ്പ് തകർന്ന റോഡുകൾ നവീകരിക്കാൻ ഉൾപ്പെടെ തുക അനുവദിച്ചിട്ടുണ്ട്. 961 കോടി പഞ്ചായത്ത് റോഡ് നിർമാണത്തിന് വകമാറ്റി. ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിച്ചത് സംബന്ധിച്ച് ധവളപത്രം ഇറക്കണം.
രണ്ടരലക്ഷം പേരെ ക്വാറൈൻറൻ ചെയ്യാൻ സംസ്ഥാനത്ത് സൗകര്യമുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, വടകരയിൽ ഇതരസംസ്ഥാനത്തുനിന്ന് എത്തിയ മലയാളി കടത്തിണ്ണയിലാണ് കിടന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നേരിട്ട് പണം ജനങ്ങളുടെ കൈകളിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മഴക്കാല രോഗങ്ങള്‍ തടയാനും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനും മൂന്ന് ദിവസത്തെ ശുചീകണ പരിപാടി ‘മഴയെത്തും മുമ്പെ, നാടും വീടും വൃത്തിയാക്കാം’ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. മെയ് 26, 27, 28 തിയതികളിലാണ് പരിപാടി. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.