ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയോ –യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനാണോ യുവമോര്‍ച്ചയാണോ സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. പൊലീസ് സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സമാനമനസ്കരുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയഗാനത്തെ അവഹേളിച്ചുവെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍െറ പരാതിയില്‍ എഴുത്തുകാരന്‍ കമല്‍ സി. ചവറയെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹത്തിന് കേസെടുത്തു. രോഗിയായ ഇദ്ദേഹത്തെ സഹായിക്കാന്‍ ആശുപത്രിയില്‍ കഴിഞ്ഞയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം അവഗണിച്ചാണ് പൊലീസ് പെരുമാറുന്നത്.
മാവോവാദി നേതാവിന്‍െറ സംസ്കാരവേളയില്‍ ബന്ധുവിന്‍െറ ഷര്‍ട്ടില്‍ പിടിച്ചുനില്‍ക്കുന്ന പൊലീസിന്‍െറ ചിത്രം നാം കണ്ടു. പൊലീസിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ സേനയുടെ ആത്മവീര്യം കുറയുമെന്നാണ് പിണറായി പറയുന്നത്. യുവമോര്‍ച്ചക്കാര്‍ പരാതിനല്‍കിയാല്‍ ആരെയും പിടിച്ച് അകത്തിടാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനംവെടിയണമെന്നും അദ്ദേഹം പറഞ്ഞു.
കമല്‍ സി. ചവറ ദേശീയഗാനത്തെ അപമാനിച്ചുവെന്ന പരാതി ശരിയാണെങ്കില്‍തന്നെ 1971ല്‍ പാര്‍ലമെന്‍റ് പാസാക്കിയ പ്രത്യേക നിയമമുപയോഗിച്ച് കേസെടുക്കാനേ നിവൃത്തിയുള്ളൂ. ദേശീയഗാനത്തെ അപമാനിച്ച് സംസാരിച്ച ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ശശികലക്കെതിരെ കേസെടുക്കാന്‍ എന്തുകൊണ്ടാണ് പൊലീസ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.