മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് യൂത്ത് ലീഗ്
text_fieldsതിരുവനന്തപുരം: നിയമസഭയിലേക്ക് മൂന്നു തവണ മത്സരിച്ചവരെ അടുത്ത തവണ മാറ്റിനിര്‍ത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് യൂത്ത് ലീഗ് ആവശ്യപ്പെടും. കൊല്ലത്ത് സമാപിച്ച യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിലാണ് ഇതു സംബന്ധിച്ച തീരുമാനം.
ഇക്കാര്യം ലീഗ് സംസ്ഥാനത്തെ നേതൃത്വത്തെ അറിയിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരെ ക്യാമ്പ് ചുമതലപ്പെടുത്തി. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ഉന്നയിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്നും അതിന്‍െറ മുന്നോടിയായി മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
മുസ്ലിം ലീഗ് നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്നും ആവശ്യമുയര്‍ന്നു. പാര്‍ട്ടിയുടെ ജില്ല, മണ്ഡലം ഭാരവാഹിത്വങ്ങളില്‍ പലരും വര്‍ഷങ്ങളായി അടയിരിക്കുകയാണ്. ഇതു കാരണം പുതുതലമുറയുടെ അവസരങ്ങള്‍ ഇല്ലാതാവുന്നു. കോണ്‍ഗ്രസില്‍ ഡി.സി.സി നേതൃത്വത്തില്‍ ഉണ്ടായ മാതൃകയിലുള്ള തലമുറമാറ്റം ലീഗിലും കൊണ്ടുവരണം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പാര്‍ട്ടിയുടെ മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിയമിക്കുക വഴി നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ ഇല്ലാതെ ജീവിക്കാനാകില്ളെന്ന സന്ദേശമാണ് അണികള്‍ക്ക് നല്‍കിയതെന്നും യൂത്ത് ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മൂന്ന് ടേം പ്രസിഡന്‍റ്/ സെക്രട്ടറി പദവികളില്‍ ഇരുന്നവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി നയം പലയിടങ്ങളിലും അട്ടിമറിക്കപ്പെടുന്നു. ഇതു കര്‍ശനമായി പാലിക്കണം. എം.എല്‍.എമാര്‍ എന്നനിലയില്‍ ഭാരിച്ച ഉത്തരവാദിത്തമുള്ളവരെ പാര്‍ട്ടി ഭാരവാഹിത്വം ഏല്‍പിക്കുന്നത് ശരിയല്ളെന്നും അഭിപ്രായമുയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.