സംഭാവന തിരിച്ചുനൽകാത്തതിന് മുസ്ലിയാരെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു മർദ്ദിച്ചു
text_fieldsപട്ടാമ്പി: സംഭാവന നൽകിയ പണം തിരിച്ചുകൊടുക്കാത്തതിലുള്ള വിരോധത്തിൽ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദിച്ചതിന് അഞ്ചു പേർക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. പട്ടാമ്പി കാരക്കാട് ചേരിക്കല്ലിന്മേൽ മുഹമ്മദ് ഫൈസൽ മുസ്ലിയാരുടെ പരാതിയിൽ പട്ടാമ്പി ശങ്കരമംഗലം സഹദ്, തിരുവേഗപ്പുറ കുറുപ്പം പള്ളിയാലിൽ ഹംസ, കുറുപ്പം പള്ളിയാലിൽ അലി, കറുകപുത്തൂർ സലാം, കൂനംമൂച്ചി നൗഷാദ് എന്നിവർക്കെതിരെയാണ് കേസ്.
പരാതിക്കാരൻ പ്രസിഡൻറായ ആറങ്ങോട്ടുകര തളി ജലാലിയ ട്രസ്റ്റിലേക്ക് ഒന്നാം പ്രതി 50,000 രൂപ സംഭാവന നൽകിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോൾ കൊടുക്കാത്ത വിരോധത്തിൽ പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കാർ ഓടിച്ചുവരികയായിരുന്ന മുഹമ്മദ് ഫൈസൽ മുസ്ലിയാരെ ശങ്കരമംഗലത്തു വെച്ച് തടഞ്ഞ് കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെമ്മലശ്ശേരിയിലുള്ള ക്വാർട്ടേഴ്സിൽ കൊണ്ടുപോയി തടവിലാക്കി ലക്ഷം രൂപ ആവശ്യപ്പെട്ട് മർദിക്കുകയും കൈയിലുണ്ടായിരുന്ന 25,000 രൂപ പിടിച്ചെടുത്ത് കാരക്കാട് വീട്ടിൽ കൊണ്ടുപോയി വിട്ടെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.