റോഡ് സുരക്ഷ: നിയമ പാലനം ഉറപ്പാക്കണം –ഹൈകോടതി
text_fieldsകൊച്ചി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമീഷണർ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. വാഹനങ്ങളുടെ രൂപ മാറ്റത്തിനും വിഭാഗവും ഉപയോഗവും മാറ്റാൻ നൽകുന്ന അപേക്ഷകളിൽ കൃത്യമായ പരിശോധനകൾ നട ത്തി വേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് അനിൽ നരേന്ദ്രെൻറ ഉത്തരവിൽ പറയുന്നു.
യാത്രാബസായി ഓടിയിരു ന്ന ബസ് സ്കൂൾ കുട്ടികളുടെ യാത്രക്ക് ഉപയോഗപ്പെടുത്താനായി രൂപമാറ്റവും വിഭാഗ മാറ്റവും വരുത്താൻ നൽകിയ അപേക് ഷ രജിസ്റ്ററിങ് അതോറിറ്റി അനുവദിക്കാതിരുന്നതിനെതിരെ ഒറ്റപ്പാലം അടക്കപുത്തൂർ ശബരി പി.ടി.ബി സ്മാരക എച്ച്.എസ്.എസ് പ്രിൻസിപ്പൽ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
2018 മാർച്ചിൽ ബസിെൻറ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ മോട്ടോർ വാഹന ആക്ടിെലയും കേരള മോട്ടോർ വെഹിക്കിൾ റൂൾസിെലയും വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിലേ മറ്റൊരു ഉപയോഗത്തിന് നൽകാനുള്ള അപേക്ഷ അനുവദിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി.
പൊതുയാത്രക്ക് ഉപയോഗിച്ചുവന്ന ഫിറ്റ്നസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ സ്കൂൾ ബസുകളാക്കുന്നത് നിയന്ത്രിക്കാനുള്ള നിയമം കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി കൊണ്ടുവന്നതാണ്. കുട്ടികളുടെ സുരക്ഷ പ്രധാനമായതിനാൽ ഹരജിക്കാരുടെ അപേക്ഷ നിയമപരമായി തീർപ്പാക്കാൻ രജിസ്റ്ററിങ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. നിയമാനുസൃതമായല്ലാതെ ലൈറ്റുകൾ സ്ഥാപിച്ച് ഓടുന്ന വാഹനങ്ങൾ നിരത്തിൽ അനുവദിക്കരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു.
വിവിധ സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഔദ്യോഗിക കൊടിയും സ്റ്റാറും കാറിൽ സ്ഥാപിക്കാൻ അനുമതിയുള്ളത്. 2007ലെ സ്റ്റേറ്റ് എംബ്ലം ഒാഫ് ഇന്ത്യ (റെഗുലേഷൻ ഓഫ് യൂസ്) നിയമപ്രകാരം രണ്ടാം ഷെഡ്യൂളിെല പാർട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ വരുന്ന ഭരണഘടനാ സ്ഥാനങ്ങളിലുള്ളവർക്ക് മാത്രമേ വാഹനത്തിൽ അശോകചക്രവും പതാകയും ഉപയോഗിക്കാൻ അനുമതിയുള്ളൂ.
ഇക്കാര്യത്തിലും നിയമപരമായ നടപടികൾ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയ കോടതി ഏപ്രിൽ നാലിനകം ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമീഷണർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.