മസ്റ്ററിങ്ങിന് 20 വരെ സമയം
text_fieldsതിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻകാരിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ ഫെബ്രുവരി 20 വരെ സമയം അനുവദിച്ചു. 2019 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തപ്പെട്ട മസ്റ്ററിങ്ങിൽ, ഹോം മസ്റ്ററിങ്ങിനായി അപേക്ഷ നൽകിയവരിൽ ഇനിയും പൂർത്തിയാക്കാത്തവർക്കാണ് ഇതു ബാധകം.
നിലവിൽ പെൻഷൻ ലഭിക്കുന്ന ഈ ഗുണഭോക്താക്കൾ സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയും. തുടർന്ന് എല്ലാ മാസവും മസ്റ്ററിങ്ങിനായി സമയം അനുവദിച്ച ഒന്നു മുതൽ 20 വരെ തീയതികളിൽ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കുന്ന മുറക്ക് പെൻഷൻ പുനഃസ്ഥാപിച്ചു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.