മുതലപ്പൊഴി ഹാർബർ മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി; സർക്കാർ ഉറപ്പുകൾ ജലരേഖയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം. പ്രതിപക്ഷത്തു നിന്ന് എം. വിൻസെന്‍റ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
മുതലപ്പൊഴി തുറമുഖത്തിന്‍റെ കാര്യത്തിൽ സർക്കാറിന്‍റെ ഉറപ്പുകൾ ജലരേഖയായി മാറുകയാണെന്ന് എം. വിൻസെന്‍റ് പറഞ്ഞു. മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറിയെന്നും ഇതുവരെ 60 പേർ മരിച്ചിട്ടുണ്ടെന്നും വിൻസെന്‍റ് ചൂണ്ടിക്കാട്ടി.
തുറമുഖത്തിന്‍റെ നിർമാണം അശാസ്ത്രീയമാണ്. മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാണ്. പ്രശ്നം പരിഹരിക്കണം. പ്രളയകാലത്ത് സജി ചെറിയാന്‍റെ കരച്ചിൽ കേട്ടത് മത്സ്യത്തൊഴിലാളികളാണെന്നും വിൻസെന്‍റ് പറഞ്ഞു.
മുതലപ്പൊഴി തുറമുഖവുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാൻ സഭയെ അറിയിച്ചു. തുറമുഖത്ത് ഡ്രഡ്ജിങ്ങിന് സ്ഥിരം സംവിധാനം വേണം. 2016 മുതൽ ഇതുവരെ മരിച്ചത് 16 പേർ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
16 പേർ മാത്രമാണ് മരിച്ചതെന്ന് തെളിയിക്കാൻ വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രിയോട് വെല്ലുവിളിച്ചു. മുതലപ്പൊഴിയിൽ 60 പേരാണ് മരിച്ചിട്ടുള്ളത്. അദാനി പോർട്ട് മണൽ മാറ്റാൻ ഡ്രഡ്ജിങ് നടത്താത്തതാണ് വൻ പ്രശ്നം സൃഷ്ടിച്ചതെന്നും സതീശൻ ആവർത്തിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.