മുത്തൂറ്റിന് മറുപടിയുമായി സി.െഎ.ടി.യു; പൂട്ടിയവയിൽ ലാഭകരമായ ശാഖകളും
text_fieldsതിരുവനന്തപുരം: ശാഖകൾ അടച്ചുപൂട്ടിയത് സംബന്ധിച്ച് മുത്തൂറ്റ് ഫിനാൻസ് മാനേജ് മെൻറിെൻറ വാദം ഖണ്ഡിച്ച് സി.െഎ.ടി.യു. മാനേജ്മെൻറ് അടച്ചുപൂട്ടിയ 43 ശാഖകൾ ബിസിനസ് കുറഞ്ഞവയല്ലെന്ന് സി.െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കമ്പനിയുടെ ഒരു ബ്രാഞ്ചിെൻറ ശരാശരി ബിസിനസായ ഒമ്പത് കോടി രൂപയോളം ബിസിനസ് ഉണ്ടാക്കുന്ന ബ്രാഞ്ചും പൂട്ടിയവയിൽ ഉൾപ്പെടും. പൂട്ടാൻ തീരുമാനിച്ചതായി പറയുന്ന ബ്രാഞ്ചുകളെക്കാൾ ബിസിനസ് കുറഞ്ഞ നിരവധി ബ്രാഞ്ചുകൾ അടച്ചിട്ടില്ല. യൂനിയൻ സെക്രട്ടറിയും യൂനിയൻ ഭാരവാഹികളിൽ 30 പേരും ജോലിചെയ്യുന്ന ബ്രാഞ്ചുകൾ നോക്കി പൂട്ടുകയാണ് ഉണ്ടായത്. യൂനിയനോടുള്ള പ്രതികാരം അല്ലാതെ മറ്റൊന്നുമല്ല. മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ അന്യായമായ പിരിച്ചുവിടലിനെതിരെ നടത്തുന്ന സമരം തകർക്കാൻ മാനേജ്മെൻറ് നുണപ്രചാരണം നടത്തുകയാണ്.
മുത്തൂറ്റ് ഫിനാൻസിന് ഏറ്റവും കൂടുതൽ പണം നിക്ഷേപമായി ലഭിക്കുന്നത് കേരളത്തിലും പുറത്തുമുള്ള മലയാളികളിൽ നിന്നാണ്. ബിസിനസിെൻറ കള്ളക്കണക്ക് നിരത്തുന്ന മാനേജ്മെൻറ്, മുത്തൂറ്റിന് ലഭിക്കുന്ന കടപ്പത്ര മുഖേനയുള്ള നിക്ഷേപ തുകയിൽ കേരളത്തിൽനിന്ന് ലഭിക്കുന്നത് എത്രയാണെന്ന് വെളിപ്പെടുത്തണം. ഐ.എൽ.എഫ്.എസ് എന്ന നോൺ ബാങ്കിങ് കമ്പനി പൊളിഞ്ഞപ്പോൾ അവർക്ക് വൻ തുക വായ്പ നൽകിയ ബാങ്കുകൾ കുഴപ്പത്തിലായി. തുടർന്ന്, കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് ബാങ്ക് വായ്പയിൽ കുറവുണ്ടായി. ബാങ്കുകളിൽനിന്ന് ഏഴ് ശതമാനം പലിശക്ക് വായ്പയെടുത്ത് സ്വർണപ്പണയത്തിന്മേൽ 26 ശതമാനം വരെ പലിശക്ക് വായ്പകൊടുത്ത് സാധാരണക്കാരെൻറ രക്തം ഉൗറ്റിക്കുടിക്കുന്നവരാണ് എൻ.ബി.എഫ്.സികൾ. മുത്തൂറ്റും അക്കൂട്ടത്തിൽ പെട്ടതാണ്. മുത്തൂറ്റ് ഫിനാൻസ് കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിലാണ്. കമ്പനി ഹെഡ് ഓഫിസിലെ ഉയർന്ന മാനേജ്മെൻറ് ഓഫിസർമാർ യൂനിയൻ അംഗങ്ങളല്ല. സി.ഐ.ടി.യുക്കാർ ഗുണ്ടകളാണെന്ന മാനേജ്മെൻറ് വാദം അപലപനീയമാെണന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.