Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മരിച്ച വയോധിക​െൻറ മൃതദേഹം മുട്ടമ്പലത്ത്​ തന്നെ സംസ്​കരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മരിച്ച വയോധിക​െൻറ മൃതദേഹം മുട്ടമ്പലത്ത്​ തന്നെ സംസ്​കരിച്ചു
cancel
camera_alt???????????????????? ?????? ????????? ?????????? ???? ???????? ??????????

കോട്ടയം: നാട്ടുകാർ തടഞ്ഞതിനെ തുടർന്ന്​ ഞായറാഴ്​ച പകൽ മാറ്റിവെച്ച കോവിഡ്​ ബാധിച്ച്​ മരിച്ച വയോധിക​​െൻറ സംസ്​കാരം അർധരാത്രിയോടെ വൻ പൊലിസ്​ കാവലിൽ നടന്നു. രാത്രി 11.30 ഓടെ നഗരസഭയുടെ മുട്ടമ്പലം ശ്​മശാനത്തിലാണ്​ സംസ്​കാരം നടത്തിയത്​.  ജനവാസകേന്ദ്രത്തിൽ മൃതദേഹം അടക്കുന്നതിനെതിരെയായിരുന്നു പരിസരവാസികളുടെ പ്രതിഷേധം. തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നാലുമണിക്കൂറി​ലേ​െറ സമയം നടത്തിയ ചർച്ചകൾക്കും അനുനയനീക്കങ്ങൾക്കുമൊടുവിൽ സംസ്​കാരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം സംസ്​കരിക്കാൻ  മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന്​ എം.എൽ.എ അറിയിക്കുകയും ചെയ്​തിരുന്നു. 

ശനിയാഴ്​ചയാണ്​ ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ്​ (85) മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു​. കോട്ടയം അസംബ്ലി ഓഫ്​ ഗോഡ്​ സഭ വിഭാഗത്തിൽപ്പെട്ട ഔസേഫ് ജോർജി​​െൻറ മൃതദേഹം ഇവരുടെ സെമിത്തേരിയിൽ അടക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്​.  പൊതുകല്ലറായ ഇവിടെ കുഴിയെടുത്ത്​ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാട്ടുകാർ നഗരസഭ കൗൺസിലറും ബി.ജെ.പി അംഗവുമായ ടി.എൻ. ഹരികുമാറി​​െൻറ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗ​െത്തത്തിയത്. ശ്​മശാനത്തിലേക്കുള്ള വഴി മുളകൊണ്ട്​ കെട്ടിയടച്ച് സ്​ത്രീകളടക്കം റോഡിൽ കുത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത്​ ഈസ്​റ്റ്​ സി.ഐ നിർമൽ ബോസി​​െൻറ നേതൃത്വത്തിൽ വൻ പൊലീസ്​ സന്നാഹം സ്ഥലത്തെത്തി. നാട്ടുകാർ കെട്ടിയടച്ച വഴി പൊലീസ്​​ തുറന്നെങ്കിലും ഒരുകാരണവശാലും സംസ്​കാരം അനുവദിക്കി​െല്ലന്നും മൃതദേഹം കൊണ്ടുവന്നാൽ തടയുമെന്നും ഉറപ്പിച്ച്​ ​​ വഴിയിൽ കുത്തിയിരിക്കുകയായിരുന്നു​ നാട്ടുകാർ​. സമൂഹഅകലം പാലിക്കാതെ ജനങ്ങൾ കൂടിനിന്നതും ആശങ്ക ഉയർത്തി. കോവിഡ്​ ബാധിത​​െൻറ മൃതദേഹം സംസ്​കരിക്കാൻ അനുവദിച്ചാൽ മറ്റ്​ സ്ഥലങ്ങളിൽനിന്ന്​ കൂടുതൽ മൃതദേഹങ്ങൾ ​സംസ്​കരിക്കാൻ കൊണ്ടുവരുമോ എന്നതും തങ്ങൾക്ക്​ ഇതുമൂലം രോഗം ബാധിക്കുമോ എന്നതുമായിരുന്നു​ പരിസരവാസികളുടെ ആശങ്ക. തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ, നഗരസഭ ചെയർപേഴ്​സൻ ഡോ. പി.ആർ. സോന, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സെബാസ്​റ്റ്യൻ കുളത്തുങ്കൽ, തഹസിൽദാർ രാജേന്ദ്ര ബാബു എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.​ മൃതദേഹം സംസ്​കരിക്കുന്നതുകൊണ്ട്​ പരിസരവാസികൾക്ക്​ രോഗം വരില്ലെന്നും അർധരാത്രി സംസ്​കാരം നടത്താമെന്നും ഇനി കോവിഡ്​ ബാധിതരുടെ മൃതദേഹം ഇവിടെ സംസ്​കരിക്കില്ലെന്നും അധികൃതർ അറിയിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsprotestmalayalam newsCovid In Kerala
News Summary - muttambalam
Next Story