മരംകൊള്ള: അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ല –മന്ത്രി ശശീന്ദ്രൻ
text_fieldsകോഴിക്കോട്: മരംകൊള്ള സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും. വകുപ്പു തല നടപടികള്‍കൊണ്ട് കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നഷ്ടപ്പെട്ടുപോയ മരങ്ങള്‍ തിരിച്ചുകൊണ്ടുവരും. സര്‍ക്കാറിനുണ്ടായ ധനനഷ്ടം നികത്തും. കോഴ ആരോപണം അടക്കം എല്ലാ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും.
മുട്ടിൽ മരം മുറി കേസിൽ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയില്ല. രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിക്കും. അതിനു ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവും. ഉത്തരവ് ഇറക്കിയതിലൂടെ റവന്യൂവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ചിലർ അതു ദുരുപയോഗം ചെയ്യുകയാണുണ്ടായത്- മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.