മുട്ടിൽ മരംകൊള്ളക്ക് മറയാക്കിയത് 2020 ഒക്ടോബറിലെ വിവാദ ഉത്തരവ്
text_fieldsതിരുവനന്തപുരം: മുട്ടില്‍ മരംമുറി നടന്നത് 2020 ഒക്ടോബറിലെ വിവാദ ഉത്തരവ് മറയാക്കി. കേരള ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ െവച്ചുപിടിപ്പിച്ച ചന്ദനം ഒഴികെ മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതായിരുന്നു റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്. മരംമുറിക്കാൻ കർഷകർ അനുമതി വാങ്ങേണ്ടതില്ലെന്നും അത്തരം മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതിെൻറ മറവിലാണ് മരംമുറി നടന്നതെന്ന് വ്യക്തം.
ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് കാസർകോട് ഉൾെപ്പടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന മരംമുറി നടന്നു. മുട്ടിൽ മരംമുറി കേസിൽ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) ഗംഗാ സിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരംമുറി കേസ് ചർച്ചയായതോടെ കഴിഞ്ഞദിവസം വനംമന്ത്രി എ.കെ. ശശീന്ദ്രന് സെക്രട്ടറി നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് വനം, റവന്യൂ വകുപ്പുകൾക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയത്. വനംവകുപ്പിലെ ചില ഉന്നതർക്ക് മരംമുറിയിൽ പങ്കുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നു.
വിവാദ ഉത്തരവ് േചാദ്യംചെയ്ത് ഹൈകോടതിയിൽ കേസ് വന്നതോടെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഒക്ടോബറിലെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.