മുട്ടില്‍ മരം മുറി: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: വയനാട് മുട്ടില്‍ മരം മുറിക്കല്‍ കേസിെൻറ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈകോടതി അനുവദിച്ചില്ല. സുത്താന്ബത്തേരി കോടതിയില്‍ വനം വകുപ്പ് ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ വയനാട് വാഴവട്ട മൂങ്കനാനിയില്‍ ആേൻറാ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവർ നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് നാരായണ പിഷാരടി തള്ളിയത്.
അതേസമയം, സ്വകാര്യഭൂമിയിലെ തടി വെട്ടിക്കടത്താൻ അനുമതി നൽകി ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടത്തേണ്ടതാണെന്ന് മറ്റൊരു ഹരജിയിൽ ജസ്റ്റിസ് പി. ഗോപിനാഥ് വാക്കാൽ നിരീക്ഷിച്ചു. വീടിന് ഭീഷണിയായതിെനത്തുടര്ന്ന് മുറിച്ച മരം നീക്കാന്‍ അനുമതി തേടി കാസര്‍കോട് സ്വദേശി ലിസമ്മ സെബാസ്റ്റ്യൻ നൽകിയ ഹരജിക്കിടെയാണ് ഈ പരാമർശമുണ്ടായത്.
സര്‍ക്കാര്‍ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ പട്ടയഭൂമിയില്‍നിന്നാണ് ഈട്ടി മുറിച്ചതെന്നും കേസെടുത്ത നടപടിയും അന്വേഷണവും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളായ ഹരജിക്കാർ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മുട്ടില്‍ മരം മുറിച്ചതെന്നും വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഹരജിയിൽ സർക്കാറിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ബോധിപ്പിച്ചു. പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയമുണ്ട്. പ്രതികൾക്കെതിരെ 38 കേസുണ്ട്.
അന്വേഷണം സ്റ്റേ ചെയ്യരുതെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച കോടതി, രണ്ടാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി. തടി െവട്ടിക്കടത്തുന്നതിന് അനുമതി നൽകിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് ആരാഞ്ഞ ശേഷമാണ് ലിസമ്മ സെബാസ്റ്റ്യെൻറ ഹരജി പരിഗണിക്കവേ ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം ഇല്ലാത്തതെന്തെന്ന് കോടതി ചോദിച്ചത്. എന്നാല്‍, അന്നത്തെ നയത്തിെൻറ ഭാഗമായാണ് ഉത്തരവിറക്കിയതെന്നും ഇപ്പോള്‍ ഇത് നിലവിലില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിശദീകരണത്തിന് സമയം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വനമല്ലെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ഭൂമിയിലെ മരമാണ് വെട്ടിയതെന്ന് പ്രതികൾ
കൊച്ചി: വനഭൂമിയല്ലെന്ന് വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഈട്ടിത്തടി വെട്ടാന്‍ അനുമതിയുണ്ടെന്നുമാണ് മുട്ടിൽ മരംവെട്ട് കേസിൽ പ്രതികളായ സഹോദരങ്ങൾ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയില്‍ അവകാശപ്പെടുന്നത്. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസര്‍ രണ്ട് സ്ഥലവും പരിശോധിച്ച് വനഭൂമിയില്‍ ഉള്‍പ്പെട്ടതല്ല ഇതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഹരജിക്കാരായ ആേൻറായും ജോസുകുട്ടിയും പറയുന്നു. സ്വകാര്യഭൂമിയിലെ ചന്ദനമരം ഒഴിച്ചുള്ളവ മുറിക്കാന്‍ അനുവദിച്ച് 2020 മാര്‍ച്ച് 11നും ഇവ കൊണ്ടുപോകുന്നതിനടക്കം മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഒക്ടോബര്‍ 24നും സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ അഞ്ച് ഈട്ടിയാണ് വെട്ടിയത്. തടിക്കച്ചവടക്കാരനായ സഹോദരൻ റോജി അഗസ്റ്റിനാണ് തടി വിറ്റത്. 41.10 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ചത്.
മേപ്പാടി ഫോറസ്റ്റ് േറഞ്ച് ഓഫിസറാണ് വനഭൂമിയില്‍നിന്ന് തടി വെട്ടിക്കടത്തിയതായി സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. റിപ്പോർട്ടിൽ 66 തടിക്കഷണത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും 83 തടിക്കഷണമുണ്ട്. വനം വകുപ്പിെൻറ പിന്തുണയോടെ കേരളത്തിലെ ഈട്ടിത്തടിയുടെ കച്ചവടം രണ്ട് ഏജന്‍സിയാണ് നിയന്ത്രിക്കുന്നത്. സഹോദരൻ തടിക്കച്ചവടം നടത്തുന്ന ആളുമാണ്. തങ്ങള്‍ക്കെതിരായ ശത്രുതക്ക് കാരണമിതാണ്. വയനാട്ടില്‍ 36 പേരില്‍നിന്ന് ഈട്ടിത്തടി വാങ്ങിയിട്ടുണ്ട്. ഇേതതുടര്‍ന്നാണ് 38 കേസുണ്ടായത്. ഇത് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.