Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി:...

മുട്ടിൽ മരംമുറി: പ്രതികളുടെ റിമാൻഡ് നീട്ടി

text_fields
bookmark_border
muttil tree cutting
cancel

കൽപറ്റ: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളുടെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്​റ്റിൻ, സഹോദരങ്ങളായ ആ​േൻറാ അഗസ്​റ്റിൻ, ജോസുകുട്ടി അഗസ്​റ്റിൻ, ഡ്രൈവർ എം.വി. വിനീഷ് എന്നിവരുടെ റിമാൻഡ് ഈമാസം 25വരെയും മര വ്യാപാരികളായ മുട്ടില്‍ സ്വദേശി അബ്​ദുൽ നാസർ, അമ്പലവയല്‍ സ്വദേശി അബൂബക്കർ എന്നിവരുടേത് 24വരെയുമാണ് നീട്ടിയത്.

ബുധനാഴ്ച സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്​ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാൻഡ് നീട്ടണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ട് നൽകി. ഇതി​െൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്​.

മീനങ്ങാടി പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസില്‍ റോജി അഗസ്​റ്റിനെ അടുത്തദിവസം ചോദ്യംചെയ്യുന്നതിനായി കസ്​റ്റഡിയില്‍ വാങ്ങിയേക്കും. വനംവകുപ്പ് കസ്​റ്റഡിയില്‍ വാങ്ങിയ റോജി അഗസ്​റ്റിന്‍, എം.വി. വിനീഷ് എന്നിവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandMuttil Tree Cutting
News Summary - Muttil Tree Cutting Case: Defendants' remand extended
Next Story