Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി: ഇ.ഡി...

മുട്ടിൽ മരംമുറി: ഇ.ഡി വയനാട്​ സൗത്ത്​ ഡി.എഫ്​.ഒയുടെ മൊഴിയെടുത്തു

text_fields
bookmark_border
മുട്ടിൽ മരംമുറി: ഇ.ഡി വയനാട്​ സൗത്ത്​ ഡി.എഫ്​.ഒയുടെ മൊഴിയെടുത്തു
cancel

കൽപറ്റ: മുട്ടിൽ മരംമുറി ​കേസിൽ എൻഫോഴ്സ്മെൻറ്​ ഡയറക്​ട​േററ്റ്​ വയനാട് സൗത്ത് ഡി.എഫ്.ഒ പി. രഞ്ജിത്ത്കുമാറി​െൻറ മൊഴി രേഖപ്പെടുത്തി. മരംകൊള്ളയിലെ കള്ളപ്പണം ഇടപാടിനെക്കുറിച്ചാണ്​ ഇ.ഡി അന്വേഷിക്കുന്നത്​. ഈട്ടിത്തടി കടത്തിയതുമായി ബന്ധപ്പെട്ട് സഹോദരന്മാരായ റോജി അഗസ്​റ്റിൻ, ആ​േൻറാ അഗസ്​റ്റിൻ, ജോസ്​കുട്ടി അഗസ്​റ്റിൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകാൻ അസി. ഡയറക്​ടർ എസ്.ജി. കവിത്കർ ഡി.എഫ്.ഒക്ക്​ നോട്ടീസ് നൽകിയിരുന്നു.

തുടർന്നാണ്​ തിങ്കളാഴ്​ച ഹാജരായത്​. മരംമുറി ആരോപണത്തി​െൻറ ആദ്യഘട്ടത്തിൽ കേസ​േന്വഷിച്ച ഉദ്യോഗസ്ഥനാണ്​ രഞ്​ജിത്ത്​കുമാർ. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ മൊഴിയെടുക്കുന്നതിനായി വിളിപ്പിക്കുമെന്നാണ്​ സൂചന.

അഗസ്​റ്റിൻ സഹോദരങ്ങളും റവന്യൂ ഉദ്യോഗസ്ഥരുമടക്കം മീനങ്ങാടി പൊലീസ് രജിസ്​റ്റർ ചെയ്​ത കേസിലെ 40 പ്രതികളെ ഉൾപ്പെടുത്തിയാണ് ഇ.ഡി അന്വേഷണം. വയനാട് മേപ്പാടിയിൽനിന്ന് സർക്കാർ ഉത്തരവ് മറയാക്കി വ്യാപകമായി ഈട്ടിത്തടിയടക്കം കടത്തിയ കേസിൽ 16 കോടി രൂപയുടെ കൊള്ള നടന്നെന്നായിരുന്നു വനംവകുപ്പി​െൻറ ആദ്യ കണ്ടെത്തൽ. എന്നാൽ, യഥാർഥ മരംകൊള്ള ഇതി​െൻറ എത്രയോ ഇരട്ടിയാണെന്നാണ് എൻഫോഴ്സ്മെൻറ്​ ഡയറക്​ടറേറ്റ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muttil Tree Cutting
News Summary - Muttil Tree Cutting Case: ED Wayanad South DFO's statement
Next Story