മരംകൊള്ളക്കേസ് അട്ടിമറിക്കാൻ മാധ്യമ, ഉദ്യോഗസ്ഥ ലോബി; ഗൂഢനീക്കം വെളിപ്പെടുത്തി രണ്ടു റിപ്പോർട്ടുകൾ
text_fieldsതിരുവനന്തപുരം: രണ്ട് ന്യൂസ് ചാനലുകളും െഎ.എഫ്.എസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഉപയോഗിച്ച് മുട്ടിൽ മരംകൊള്ളക്കേസ് അട്ടിമറിക്കാൻ മരംമുറി േലാബി നടത്തിയ ഗൂഢനീക്കം വെളിപ്പെടുത്തി വനംവകുപ്പിെൻറ അന്വേഷണ റിപ്പോർട്ടുകൾ. ഉത്തരമേഖല സി.സി.എഫ്, അഡീഷനൽ പി.സി.സി.എഫ് രാജേഷ് രവീന്ദ്രൻ എന്നിവരുടേതാണ് റിപ്പോർട്ടുകൾ.
24 ന്യൂസ് ചാനൽ മലബാർ റീജനൽ ചീഫ് ആയ ദീപക് ധർമടം, മുട്ടിൽ കേസ് മുഖ്യ പ്രതികളായ ആേൻറാ അഗസ്റ്റിൻ, റിപ്പോർട്ടർ ചാനലിലെ ഒാഹരി പങ്കാളിത്തമുള്ള റോജി അഗസ്റ്റിൻ, കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകൻ ആയിരുന്ന എൻ.ടി. സാജൻ എന്നിവരുടെ പങ്കാണ് വെളിപ്പെട്ടത്. കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ് കുമാർ, മേപ്പാടി റേഞ്ച് ഒാഫിസർ എം.കെ. സമീർ തുടങ്ങിയവരെ മുട്ടിൽ കേസിൽ നിന്ന് മാറ്റാൻ മണിക്കുന്ന്മലയിൽ മരംമുറിയുണ്ടെന്ന വ്യാജ വിവരം നൽകുകയായിരുന്നു സാജൻ. തെൻറ ഇംഗിതങ്ങൾക്ക് വഴങ്ങാത്തേതാടെ ഡി.എഫ്.ഒക്കും മേപ്പാടി റേഞ്ച് ജീവനക്കാർക്കും എതിരെ ഇയാൾ ഫെബ്രുവരി 15ന് വനം വിജിലൻസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പുറത്ത് വന്ന േഫാൺരേഖ പ്രകാരം മുഖ്യപ്രതികളും സാജനും തമ്മിൽ അന്ന് രണ്ട് മണിക്കൂറിൽ അധികം സംസാരിച്ചു.
മണിക്കുന്ന്മല വിഷയത്തിൽ സാജെൻറ പങ്ക് എടുത്തുപറയുന്നതാണ് ഉത്തരേമഖല സി.സി.എഫിെൻറ റിപ്പോർട്ട്. 'മുട്ടിൽ കേസ് മുഖ്യപ്രതി റോജിക്ക് ഒാഹരി പങ്കാളിത്തമുള്ള റിപ്പോർട്ടർ ചാനലിനും അടുത്ത സുഹൃത്ത് ജോലിചെയ്യുന്ന ന്യൂസ് 24 ചാനലിനും സാജൻ പ്രസ്താവന നൽകി. വനം ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തെറ്റായ വാർത്ത ഫെബ്രുവരി 17ന് രാവിലെ ഇൗ ചാനലുകൾ സംപ്രേഷണം ചെയ്തു. സാജെൻറ സംശയാസ്പദവും വഞ്ചനപരവുമായ ഉദ്ദേശ്യം തടി ലോബിയെ മാത്രമാണ് സഹായിച്ചതെന്നും' റിപ്പോർട്ട് പറയുന്നു.
സാജനുമായുള്ള അടുപ്പം ഉപയോഗിച്ച് ചാനൽ പ്രവർത്തകൻ നടത്തിയ നീക്കം എ.പി.സി.സി.എഫിെൻറ റിേപ്പാർട്ട് വിവരിക്കുന്നു. 'മണിക്കുന്ന്മലയിലെ മരംമുറിയെ കുറിച്ച് സാജൻ ഡി.എഫ്.ഒ ധനേഷ് കുമാറിനോട് ഫോണിൽ സംസാരിച്ചത് ഫെബ്രുവരി 10 ന് രാവിലെ 9.45 നായിരുന്നു. ഒരു മണിക്കൂറിന് ശേഷം ന്യൂസ് 24 ചാനലിലെ കോഴിക്കോട് ബ്യൂറോ ചീഫ് എന്ന് പരിചയപ്പെടുത്തിയ ദീപക് ധർമടം സാജെൻറ പേര് പറഞ്ഞ് മണിക്കുന്ന്മലയിൽ ഉടൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഉച്ചക്ക് രണ്ടിനും ഇയാൾ പുരോഗതി അന്വേഷിച്ച് വിളിച്ചു.
അന്നുതന്നെ റോജിയും ധനേഷ് കുമാറിനെ ബന്ധപ്പെട്ട് തെൻറ നിരപരാധിത്വം തെളിയിക്കാൻ സമയം തരാൻ അഭ്യർഥിച്ചു. മണിക്കുന്ന്മല വിഷയത്തിൽ അന്വേഷണത്തിന് റോജിയുമായും റിപ്പോർട്ടർ ചാനലുമായും ബന്ധമുള്ള എം.വി. വിനേഷ് എന്നൊരാളും ഹൈകോടതിയെ സമീപിച്ചു'- റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.