മുട്ടിൽ മരം മുറി: മറികടന്നത് റവന്യൂ ചട്ടവും വനം നിയമങ്ങളും
text_fieldsതിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവ് കഴിഞ്ഞ പിണറായി സർക്കാർ പുറത്തിറക്കിയത് റവന്യൂ ചട്ടവും വനം നിയമങ്ങളും രാഷ്ട്രീയ നയനിലപാടും കാറ്റിൽ പറത്തി. വ്യാപകമായ മരം മുറി നടക്കുന്നതിന് വേണ്ടി ഉത്തരവിൽ അവ്യക്തത നിലനിർത്തി ഇറക്കിയ ഉത്തരവിനെ ന്യായീകരിക്കുകയാണ് മുൻ റവന്യൂ മന്ത്രിയും സർക്കാറും.
1964ലെ കേരള ഭൂമി പതിവ് ചട്ടം, വനം വകുപ്പിെൻറ കേരള പ്രമോഷൻ ഒാഫ് ട്രീ ഗ്രോത്ത് ആക്ട് 2011, കേരള പ്രിസർവഷേൻ ഒാഫ് ട്രീസ് ആക്ട് എന്നിവ പ്രകാരം സർക്കാർ ഒരു വ്യക്തിക്ക് പതിച്ചുനൽകിയ റവന്യൂ പുറേമ്പാക്ക് ഭൂമിയിലെ 'രാജകീയ വൃക്ഷങ്ങൾ' എന്നറിയപ്പെടുന്ന നാല് മരങ്ങൾ ഭൂ ഉടമക്ക് മുറിക്കാൻ അധികാരമില്ല.
തേക്ക്, ചന്ദനം, കരിങ്ങാലി, ഇൗട്ടി എന്നിവയുടെ അവകാശം സർക്കാറിൽ നിക്ഷിപ്തമാണ്. എന്നാൽ ഇത് പാടെ അവഗണിച്ചാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് 2020 ഒക്ടോബർ 24ന് ഉത്തരവിറക്കിയത്. 'പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ വെച്ച് പിടിപ്പിച്ചതും കിളിർത്ത് വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെ എല്ലാമരങ്ങളുടെയും അവകാശം കർഷകർക്കാണ്. അവർ ആ മരങ്ങൾ മുറിക്കാം. അതിന് ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ടതില്ല' എന്നായിരുന്നു ഉത്തരവ്. ഒരുപടി കടന്ന് മുറിക്കുന്നത് തടസ്സപെടുത്തുന്ന ഉദ്യോഗസ്ഥർെക്കതിരെ കർശനനടപടി എടുക്കുമെന്നും വ്യക്തമാക്കി.
എന്നാൽ 1964ലെ ഭൂമി പതിവ് ചട്ട വ്യവസ്ഥ പ്രകാരം തേക്ക്, ചന്ദനം, കരിങ്ങാലി, ഇൗട്ടി മരങ്ങൾ മുറിക്കാൻ പാടില്ല. രണ്ട് വനം നിയമങ്ങളിലും ഇത് തന്നെ വ്യക്തമാക്കുന്നു. ഇത് മറച്ചുവെച്ചാണ് ഭൂമി പതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ ചന്ദനം ഒഴികെ മുഴുവൻ മരവും മുറിക്കാൻ അനുമതി നൽകിയത്. ഇൗ ഭൂമിയിലെ നൂറ് വർഷത്തിലധികം പ്രായമുള്ള മരങ്ങൾക്ക് മേൽ വൻകിട തടി ലോബിക്ക് എന്നും കണ്ണുണ്ടായിരുന്നു. കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിന് അവകാശം വേണമെന്ന ആവശ്യത്തിെൻറ മറവിലാണ് രാഷ്ട്രീയ-മരംമുറി േലാബിയുടെ ഗൂഢാലോചന അരങ്ങേറിയത്. എം.എൽ.എമാരും കർഷക സംഘടനകളും ആവശ്യപ്പെട്ട പ്രകാരം വിളിച്ച സർവകക്ഷി യോഗത്തിൽ ഉയർന്ന ആവശ്യത്തെ തുടർന്നാണ് ചന്ദനം ഒഴികെ എല്ലാ മരവും മുറിക്കാൻ ഉത്തരവിറക്കിയെതന്നാണ് ഇപ്പോഴത്തെ വിശദീകരണം.
എന്നാൽ ഉത്തരവിെന തുടർന്ന് വലിയ വിലയുള്ള രാജകീയ വൃക്ഷങ്ങൾ മുറിച്ചുതള്ളി. പലതിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇൗ മരങ്ങൾ സർക്കാറിൽ നിഷിപ്തമാണോയെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല. തൃശൂർ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ അനധികൃത മരം മുറി ഉത്സവമാണ് ലോബി നടത്തിയത്. ഒടുവിൽ മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നപ്പോൾ ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് തന്നെ അത് പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.