മുട്ടിൽ മരംമുറിക്കേസ്; ഉന്നതതല അന്വേഷണ ഏകോപന ചുമതല എ.ഡി.ജി.പി എസ്. ശ്രീജിത്തിന്
text_fieldsതിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് ഉന്നതതല അന്വേഷണം എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി. വനം, വിജിലൻസ്, ക്രൈംബ്രാഞ്ച് വകുപ്പുകൾ ഏകോപിച്ചായിരിക്കും അന്വേഷണം.
മരം മുറിയിൽ ഗൂഡാലോചന നടന്നതായും വിശദ അന്വേഷണം വേണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മുട്ടിലിൽ വനംകൊള്ള നടന്ന സ്ഥലത്ത് ശ്രീജിത്ത് സന്ദർശനം നടത്തുമെന്നാണ് വിവരം.
മരംമുറിക്കേസിൽ ഉന്നതതല അന്വേഷണമുണ്ടാകുമെന്നും സംയുക്ത അന്വേഷണമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കർഷകരെ സഹായിക്കാനായിരുന്നു സർക്കാർ ഉത്തരവിറക്കിയതെന്നും എന്നാൽ, അത് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.