നിക്ഷേപകർ വെട്ടിലായി; സ്വകാര്യ ധനകാര്യസ്ഥാപനത്തിനെതിരെ പരാതി
text_fieldsവടകര: മേഖലയിൽ നിരവധി പേരിൽ നിന്നായി ഒരു കോടി രൂപയോളം നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന് ധനകാര്യസ്ഥാപനത്തിനെതിരെ പരാതി. വടകര എടോടിയിൽ പ്രവർത്തിച്ചിരുന്ന സിഗ്സ് ഫിനാൻഷ്യൻ സർവിസ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പലരിൽ നിന്നായി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച് മുങ്ങിയത്. 13 ശതമാനം പലിശ നൽകുമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ പലിശ കൃത്യമായി നൽകിയിരുന്നു. നോട്ട് നിരോധനം വന്നതോടെ പലിശ ലഭിക്കാതായി. നോട്ട് നിരോധന പ്രതിസന്ധി മുതലെടുത്ത് നിക്ഷേപകർക്ക് പലിശ നൽകാതെ ഏഴു മാസം മുമ്പ് വടകരയിലെ ഓഫിസ് പൂട്ടുകയായിരുന്നു.
നിക്ഷേപം തിരികെ വാങ്ങാൻ ഓഫിസിൽ പലരും എത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾക്ക് തളിപ്പറമ്പിലെ റീജനൽ ഓഫിസുമായി ബന്ധപ്പെടണമെന്ന കുറിപ്പ് എഴുതിവെച്ചതായി ശ്രദ്ധയിൽപെട്ടത്. കമ്പനിയുടെ മൂന്ന് ഡയറക്ടർമാരുടെ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും ഈ നമ്പറിൽ ബന്ധപ്പെടാനാകുന്നില്ല. കോട്ടയത്താണ് കമ്പനിയുടെ ആസ്ഥാനം. റിട്ട.അധ്യാപകനും അധ്യാപകനുമാണ് വടകര സി.ഐക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കമ്പനിയുടെ പേരിലുള്ള ആസ്തി വിറ്റശേഷം ഈ മാസം 31നകം നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് തളിപ്പറമ്പ് ഓഫിസിലെ ജീവനക്കാർ അറിയിച്ചതായി നിക്ഷേപകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.