മൂന്നാർ കേസിൽ സി.പി.എമ്മിന് സ്വന്തം അഭിഭാഷകൻ; കർഷകസംഘം കക്ഷിചേർന്നു
text_fieldsചെന്നൈ: ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിൽ നിലനിൽക്കുന്ന മൂന്നാർ കേസിൽ സി.പി.െഎ ഭരിക്കുന്ന റവന്യൂവകുപ്പിനെ വിശ്വാസമില്ലാെത സി.പി.എം പോഷക സംഘടനയെ രംഗത്തിറക്കി. കർഷകസംഘം കേസിൽ കക്ഷിചേർന്നു. അതിനിടെ, മുഖ്യമന്ത്രിയുടെ എതിർപ്പ് മറികടന്ന് രഞ്ജിത് തമ്പാൻതന്നെ വെള്ളിയാഴ്ച സിറ്റിങ്ങിൽ സർക്കാറിനു വേണ്ടി ഹരിത ട്രൈബ്യൂണലിൽ ഹാജരായി. സർക്കാറിനു വേണ്ടി അഡീഷനൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ഹാജരാകരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം റവന്യൂവകുപ്പ് തള്ളിയ സാഹചര്യത്തിലാണ് സി.പി.എം, പോഷക സംഘടന ജില്ലാ കമ്മിറ്റിയെ രംഗത്തിറക്കി തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ നീക്കം നടത്തുന്നത്.
മൂന്നാറിൽ അനധികൃത റിസോർട്ട് നിർമാണങ്ങൾക്കു അനുമതി നൽകിയത്, കേസിൽ തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് പാർട്ടി. മൂന്നാർ കേസിൽ സി.പി.െഎ നോമിനികൂടിയായ രഞ്ജിത് തമ്പാൻ ഹാജരാകുന്നതിനെതിരെ സി.പി.എം ഇടുക്കി ജില്ല കമ്മിറ്റിയും പോഷകസംഘടനകളും നേരത്തേ രംഗത്തുവന്നിരുന്നു. കഴിഞ്ഞപ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ കുറിഞ്ഞിമല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന രഞ്ജിത് തമ്പാെൻറ നിലപാടാണ് ഇവരെ െചാടിപ്പിച്ചത്. മൂന്നാറിലെ പ്രാദേശിക പാർട്ടി നേതൃത്വത്തിെൻറ സമ്മർദത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, രഞ്ജിത് തമ്പാനെ മാറ്റണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ആ നിർദേശം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, സി.പി.െഎ നേതൃത്വവുമായി ആലോചിച്ചശേഷം തള്ളുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സർക്കാറിനു വേണ്ടി ഹാജരായ രഞ്ജിത് തമ്പാൻ മൂന്നാറിലെ ൈകയേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്.
കർഷക സംഘത്തിനു പുറമെ കേസിൽ റിസോർട്ട് ഉടമയായ ജോർജ് തോമസിനെയും കക്ഷി ചേർക്കാൻ കോടതി അനുമതി നൽകി. സർക്കാർ മുമ്പ് സമർപ്പിച്ച അനധികൃത നിർമാണ പട്ടികയിലുള്ളവരെ തൽക്കാലം കക്ഷി ചേർക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി. ജ്യോതിമണി, വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. റാവു എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിരുന്നു. കുറിഞ്ഞിമലയുടെ അതിർത്തി നിർണയിച്ചത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ചിൽ ചേർന്ന ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. മൂന്നാറിൽ വ്യാപക ൈകയേറ്റം, കെട്ടിട നിർമാണം, ഖനനം തുടങ്ങിയവ നടക്കുന്നതായ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.