മുസ്രിസ് പൈതൃക പദ്ധതി; നാല് ബോട്ടുകൂടി വാങ്ങുന്നു
text_fieldsപറവൂർ: മുസ്രിസ് പൈതൃക പദ്ധതിയിലേക്ക് നാല് ബോട്ടുകൂടി വാങ്ങുന്നു. 25 സീറ്റുള്ളമൂന്ന് 'ഹോപ് ഓൺ ഹോപ് ഓഫ്' ബോട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നാല് സീറ്റുള്ള ഒരു സ്പീഡ് ബോട്ടും നിർമിക്കാൻ 3.3 കോടി രൂപയുടെ കരാർ കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി (കെ.എസ്.ഐ.എൻ.സി) ഒപ്പുെവച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ കെ.എസ്.ഐ.എൻ.സി മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തും മുസ്രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദും തമ്മിലാണ് കരാർ ഒപ്പുെവച്ച് സമ്മതപത്രം കൈമാറിയത്.
നിലവിൽ ആറ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടും അഞ്ച് സ്പീഡ് ബോട്ടുമാണുള്ളത്. സഞ്ചാരികളുടെ എണ്ണം വർധിച്ചതിനാൽ ഇവ തികയാതെ വരുന്നതിനാലാണ് പുതിയ ബോട്ടുകൾ വാങ്ങുന്നത്. മ്യൂസിയങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന 12 ബോട്ട് ജെട്ടിയുണ്ട്.
ഏതാനും മാസങ്ങള്‍ക്കുള്ളിൽ രണ്ട് ബോട്ട് ജെട്ടിയുടെ നിർമാണംകൂടി പൂർത്തിയാകും. ഒരു മ്യൂസിയത്തിലേക്ക് ബോട്ടിൽ എത്തുന്നയാൾക്ക് തിരിച്ച് മറ്റൊരു മ്യൂസിയത്തിലേക്ക് മറ്റൊരു ബോട്ടിൽ ഒരേ ടിക്കറ്റിൽ യാത്ര ചെയ്യാമെന്നതാണ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവിസിെൻറ പ്രത്യേകതയെന്ന് എം.ഡി പി.എം. നൗഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.