വൈശാഖനെതിരെ നടപടിയൊന്നുമില്ല, പത്രത്തിൽ വരുന്നത് നോക്കി വിശദീകരിക്കാനാകില്ല -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: വനിത നേതാവിന്റെ പരാതിയെത്തുടർന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എൻ.വി. വൈശാഖനെ നടപടിയെടുത്തുവെന്ന വാർത്ത നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വൈശാഖനെതിരെ നടപടിയൊന്നുമില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
ഡി.വൈ.എഫ്.ഐ നേതാവ് വൈശാഖനെതിരായ പരാതി പാർട്ടി നടപടികളിൽ ഒതുക്കാതെ എന്തുകൊണ്ട് പൊലീസിന് കൈമാറുന്നില്ല എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഒരു നടപടിയും വൈശാഖനുമായി ബന്ധപ്പെട്ട് ഇല്ല. ചാനലിലും പത്രത്തിലും വരുന്നത് നോക്കി വിശദീകരിക്കാനാകില്ല.... - എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.
വനിത നേതാവിന്റെ പരാതിയെത്തുടർന്ന് നിർബന്ധിത അവധി നൽകിയ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എൻ.വി. വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും നീക്കാൻ തീരുമാനമായതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന അടിയന്തര സി.പി.എം ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയുമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടിയിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നതായും വൈശാഖനെതിരായ പരാതിക്ക് പിന്നിൽ വിഭാഗീയതയുണ്ടെന്നുമാണ് പാർട്ടി വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.