Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎത്ര കാലമായി...

എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നു, എന്നിട്ട് വിപ്ലവം വിജയിച്ചോ? -എം.വി ഗോവിന്ദൻ

text_fields
bookmark_border
mv govindan
cancel

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കിയതാണെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുദ്രാവാക്യം വിളിച്ചത് മുഴുവൻ അപ്പോൾ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്തിട്ട് ആ അജണ്ടയോട് ഞങ്ങളുടെ പ്രതികരണം ചോദിച്ച് ചർച്ചയാക്കുക. അതിന് ഞങ്ങളില്ല. അന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസടക്കം ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ഭാഗമാക്കുമെന്ന്. ഞങ്ങളുടെ മുദ്രാവാക്യം അതായിരുന്നു, അത് വിജയിച്ചു -അദ്ദേഹം പറഞ്ഞു.

എല്ലാ ആവശ്യവും നിർവഹിക്കാനാവില്ല. അങ്ങനെയെങ്കിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ? ഉടനെ ജയിക്കും. മുദ്രാവാക്യം വിളിച്ചത് മുഴുവൻ അപ്പോൾ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണ വേണ്ട. അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ് അപകടം -എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanSolar Scam Protest
News Summary - MV Govindan about Solar Scam Protest compromise controversy
Next Story