‘ദ കേരള സ്റ്റോറി’യിലൂടെ വിഷം കലക്കാനാണ് ശ്രമിക്കുന്നത്, നിരോധിക്കണമെന്ന് ആവശ്യപ്പെടില്ല -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ തെളിനീര് പോലെ ഒഴുകുന്ന ജലത്തിലേക്ക് അങ്ങേയറ്റത്തെ വിഷം കലക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ‘ദ കേരള സ്റ്റോറി’യിലൂടെ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആ നിലപാടിനോട് യോജിക്കാനാവില്ല. ആ ശ്രമം രാജ്യത്തെ ജനങ്ങൾ തന്നെ തടയണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടില്ല. നിരോധിക്കേണ്ടത് കേന്ദ്ര സർക്കാറാണ്. മതത്തെയോ വിശ്വാസപ്രമാണങ്ങളെയോ പരസ്യമായി എതിർക്കുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘ദ കേരള സ്റ്റോറി’ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തുവന്നു.
കേരളത്തെക്കുറിച്ച് അസംബന്ധം പ്രചരിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമത്തെ പരസ്യമായി പിന്തുണച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന് റിയാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്‍റെ നേതൃത്വത്തിൽ ബി.ജെ.പിയും സംഘ്പരിവാറും കേരളത്തിൽ വർഗീയ വിഷം തുപ്പാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ജനം ചവറ്റുകൊട്ടയിൽ വലിച്ചെറിയുമെന്നും റിയാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.