ഗവർണർക്ക് സമചിത്തതയില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർക്ക് സമചിത്തതയില്ലെന്ന് എം.വി ഗോവിന്ദൻ വിമിർശിച്ചു. ഗവർണർ പദവിയിലിരുന്ന് പാലിക്കേണ്ട സമചിത്തത ഗവർണർ പാലിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടില്ല. പൊടുന്നനെയുണ്ടായ പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്. അന്ന് നടന്ന സംഭവങ്ങളെല്ലാം ജനങ്ങൾ കണ്ടതാണ്. ഇർഫാൻ ഹബീബ് വധശ്രമം നടത്തിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. യുനിവേഴ്സിറ്റിക്കും സർക്കാറിനുമെതിരെ ഗവർണർ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകൾ വൈകാതെ പുറത്തുവിടും. തനിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസ് കേസെടുത്തില്ലെന്നും അവരെ തടഞ്ഞതാരാണെന്നും ഗവർണർ ചോദിച്ചിരുന്നു.
രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ പൊലീസിന് ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിന്നിൽ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. അദ്ദേഹം മറനീക്കി പുറത്തുവന്നത് നന്നായി. യോഗ്യതയില്ലാത്തവരെ യൂനിവേഴ്സിറ്റികളിൽ നിയമിക്കാൻ അനുവദിക്കില്ല. യൂനിവേഴ്സിറ്റികൾ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തിൽ ഇരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.
കലാലയങ്ങൾ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ഇവർ ആശങ്കപ്പെട്ടിട്ടുണ്ടോ. കുട്ടികളല്ല കുഴപ്പക്കാരെന്നും അവരെ പലതിനും ഉപയോഗിക്കുന്ന ചിലരാണ് കുറ്റക്കാർ. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.