ജമാഅത്തെ ഇസ്‍ലാമി കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ചില്ല, ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാൻ പറഞ്ഞു -എം.വി ഗോവിന്ദന്‍
text_fieldsകോഴിക്കോട്: ജനങ്ങൾക്കിടയിൽ ഇഴകിച്ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള വിഭാഗം നന്നായി പ്രവര്‍ത്തിച്ചതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ യു.ഡി.എഫിന് നേട്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അവർ നല്ല കാമ്പയിൻ നടത്തി. അവരെവിടെയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ചില്ല. എല്‍.ഡി.എഫിന് എതിരാണെന്ന് അവർ എങ്ങും പറഞ്ഞില്ല. അവർ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നല്ലതു പോലെ യോജിച്ചു പ്രവര്‍ത്തിച്ചു. അതില്‍ ലീഗുള്‍പ്പടെ ചേര്‍ന്നു. ബി.ജെ.പിയെ ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവര്‍ അവതരിപ്പിച്ചു’ -അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ കോഴിക്കോട് ജില്ല സമ്മേളനം മാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ.
‘കോഴിക്കോട്, കണ്ണൂർ, വടകര, കാസർകോട് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിൽ എങ്ങനെയാണ് ഇവർക്ക് (കോൺഗ്രസിന്) ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്? യു.ഡി.എഫിന് കഴിഞ്ഞ പ്രാവശ്യം ചെയ്ത വോട്ടിലെ 2.80 ശതമാനം ആളുകള്‍ ഇക്കുറി വോട്ട് ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ പോളിങ്ങില്‍ നല്ല കുറവാണ്. എല്‍.ഡി.എഫിന് 1.75 ശതമാനം വോട്ട് കുറവാണ്. കുറവിന്റെ കാര്യത്തില്‍ യു.ഡി.എഫാണ് ഒന്നാം സ്ഥാനത്ത്.
എന്നിട്ടെങ്ങനെ ഒരു ലക്ഷം വോട്ട് ഈ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് കൂടുകയും അവര്‍ ജയിക്കുകയും ചെയ്തു. അത് വളരെ ലളിതമാണ്. പ്രത്യേകിച്ച് മലബാറില്‍. അവിടെ പ്രബലമായ രീതിയിൽ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമുള്‍പ്പടെ. അതില്‍ ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുളള വിഭാഗം, പ്രത്യേകിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ, നന്നായിട്ട് ജനങ്ങൾക്കിടയിൽ ഇഴകിച്ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്. അവർ നല്ല കാമ്പയിൻ നടത്തി.
അവരെവിടെയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ചില്ല. എല്‍.ഡി.എഫിന് എതിരാണെന്ന് അവർ എങ്ങും പറഞ്ഞില്ല. അവർ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നല്ലതു പോലെ യോജിച്ചു പ്രവര്‍ത്തിച്ചു. അതില്‍ ലീഗുള്‍പ്പടെ ചേര്‍ന്നു. ബി.ജെ.പിയെ ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവര്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിക്ക് പതിനായിരക്കണക്കിന് വോട്ടുകള്‍ ഉള്ള നിരവധി മണ്ഡലങ്ങള്‍ മലബാറില്‍ ഉണ്ട്. സാർവദേശീയ നിലപാടുള്ള പാർട്ടിയാണ് ജമാഅത്തെ ഇസ്‍ലാമി. ഒരു സ്ഥാനാർഥിയെയും അവർ എവിടെയും നിർത്തിയിട്ടില്ല. വളെര ദൂരവ്യാപക ഫലം ഉളവാക്കുന്നതാണിത്’ - ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഒരുഭാഗത്ത് ഹിന്ദുത്വ അജണ്ടയുടെ ഭൂരിപക്ഷ വര്‍ഗീയത, മറുവശത്ത് പ്രബലമായ ന്യൂനപക്ഷ വര്‍ഗീയവാദികള്‍. ജമാഅത്തെ ഇസ്‌ലാമി വളരെ ഫലപ്രദമായി മുസ്‌ലിം ഏകീകരണം ഉണ്ടാക്കാനും വര്‍ഗീയവല്‍ക്കരണത്തിനും കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. അതിന്റെയൊപ്പം ലീഗിനെയും കോണ്‍ഗ്രസിനെയും ചേര്‍ത്ത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടു. ഇത് ദൂരവ്യാപകമായ ഫലം ഉളവാക്കുന്ന ഒന്നാണ്. ഈ വര്‍ഗീയ ശക്തികളെല്ലാം യു.ഡി.എഫിനൊപ്പം ചേര്‍ന്ന് മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ത്തു -ഗോവിന്ദൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.