അഴിമതിക്കെതിരെ ഇടപെടൽ: ജലീലിന്റെ സ്റ്റാർട്ടപ് വേണ്ട -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: അഴിമതിക്കെതിരായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കെ.ടി. ജലീലിന്റെ സ്റ്റാർട്ടപ് വേണ്ടെന്നും അതിന് സർക്കാർ സംവിധാനങ്ങളുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വാർത്തസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴാണ് പ്രതികരണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്ന് ജലീൽ പ്രഖ്യാപിച്ചിരുന്നു.
സ്പീക്കറുടെ കസേര തള്ളിയിട്ടത് തെറ്റ് -കെ.ടി. ജലീൽ
മലപ്പുറം: നിയമസഭയിൽ മുമ്പ് സ്പീക്കറുടെ കസേര തള്ളിയിട്ടത് തെറ്റായിപ്പോയെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. തന്റെ വിദ്യാർഥികൂടിയായ ഒരാൾ ഫേസ്ബുക്കിലിട്ട കമന്റിന് മറുപടിയായിട്ടായിരുന്നു ജലീലിന്റെ പ്രതികരണം. ‘സ്പീക്കറുടെ കസേരയിൽ ഞാൻ തൊടാൻ പാടില്ലായിരുന്നു, അതൊരു അബദ്ധമായിപ്പോയി, വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴ’ എന്നാണ് ജലീൽ പ്രതികരിച്ചത്.
ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായം - മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ കസേര തള്ളിയിട്ടതിൽ കെ.ടി ജലീൽ എം.എൽ.എയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2015ലെ ബജറ്റ് അവതരണത്തിനിടെയുണ്ടായ ബഹളത്തിൽ സ്പീക്കറുടെ കസേര തള്ളിയിട്ടത് വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴയെന്ന് ജലീൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടിരുന്നു. വിചാരണ തുടങ്ങാനിരിക്കെ സംഭവം തെറ്റെന്നോ ശരിയെന്നോ പറയുന്നില്ലെന്ന് നിയമസഭ കൈയാങ്കളി കേസിൽ ജലീലിന്റെ കൂട്ടുപ്രതിയായ ശിവൻകുട്ടി പറഞ്ഞു. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്ന് ശിവൻകുട്ടി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.