നിയമത്തിെൻറ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ-എം.വി. ഗോവിന്ദൻ
text_fieldsസജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിൽ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്. ഇതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. നിയവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ഗവർണർ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.