ഇ.പി ബി.ജെ.പി നേതാക്കളെ കണ്ടത് ഗൗരവമായി പരിശോധിക്കും -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സി.പി.എം കേന്ദ്രകമിറ്റി അംഗം ഇ.പി ജയരാജൻ ബി.ജെ.പി നേതാക്കളെ കണ്ടത് ഗൗരവമായി പരിശോധിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.
കേരളത്തിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ല. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് പിണറായിയാണ്. തുടർഭരണത്തിലേക്കു കേരളത്തെ നയിക്കാൻ നെടുംതൂണായി നിന്നതും അദ്ദേഹമാണ്. പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ അത്തരമൊരു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നന്നായി നടത്തി. എന്നാൽ, ദേശീയ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ അതിന്റെ നേട്ടം യു.ഡി.എഫിനാണ് ലഭിച്ചത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഫലപ്രദമായ രാഷ്ട്രീയ പരിപാടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ നടപ്പാക്കേണ്ട കാര്യങ്ങളിൽ ഊന്നൽ നൽകേണ്ടത് ഏതിലാണ് എന്നതിൽ കൃത്യമായ ധാരണയുണ്ടാക്കും. വർഗപരമായി ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് നൽകേണ്ടുന്ന ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിക്കണം എന്ന നിലയിലുള്ള പ്രവർത്തനങ്ങളുമായിട്ടാണ് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജൻ പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പിന്റെ വോട്ടൽ ദിവസം ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജയരാജൻ സമ്മതിച്ചത് പാർട്ടിക്ക് വലിയ ക്ഷീണമാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.