ആർ.എസ്.എസുമായി ബന്ധമുണ്ടാക്കാൻ എ.ഡി.ജി.പിയെ ആശ്രയിക്കേണ്ട ഗതികേടില്ല; പ്രതിപക്ഷത്തെ വിമർശിച്ച് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ആർ.എസ്.എസുമായി ലിങ്ക് ഉണ്ടാക്കാൻ എ.ഡി.ജി.പിയെ ആശ്രയിക്കേണ്ട ഗതികേട് സി.പി.എമ്മിനില്ലെങ്കിലും ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവതിനെ തന്നെ ബന്ധപ്പെടാൻ സൗകര്യമുള്ള പാർട്ടിയാണ് സി.പി.എം എന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആർ.എസ്.എസുമായി ബന്ധപ്പെടാൻ സി.പി.എം എ.ഡി.ജി.പിയെ അയച്ചുവെന്നത് ശുദ്ധഅസംബന്ധമാണ്. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനില്ല. തെറ്റ് ചെയ്തവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണ്. പാർട്ടി പ്രതിരോധത്തിലാണ് എന്നാണ് എപ്പോഴും മാധ്യമങ്ങൾ പറയുന്നത്. ഞങ്ങൾ ഒരു പ്രതിരോധത്തിലുമല്ല. വലിയ വിമർശനം നടക്കുന്നുവെന്നാണ് വലിയ പ്രചാരണം. വിമർശിക്കാൻ വേണ്ടിതന്നെയാണ് പാർട്ടി സമ്മേളനം ചേരുന്നത്. പാർട്ടിക്കകത്ത് സ്വഭാവികമായും സ്വയം തിരുത്തലുകളുണ്ടാകും. ഞങ്ങൾ തിരുത്തി മുന്നോട്ടുപോകാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.
മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഇക്കാര്യം താൻ ആദ്യം പറയുമ്പോൾ ആരും കൈയടിച്ചിരുന്നില്ല. ഇപ്പോൾ ആളുകൾ കൈയടിക്കാൻ തുടങ്ങിയിരിക്കുന്നു. അർഹരായവർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങില്ല. മുൻഗണന നിശ്ചയിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോവളത്ത് പുതുതായി നിർമിച്ച ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.