മാസപ്പടി: പാർട്ടിക്ക് ഒരു പ്രശ്നവുമില്ല, കൂടുതൽ കാര്യങ്ങൾ പുറത്തുവരട്ടെ രാഷ്ട്രീയമായി നേരിടും -എം.വി. ഗോവിന്ദൻ
text_fieldsമധുര: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പ്രതിചേർത്തതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിക്ക് ഒരു പ്രശ്നവുമില്ലെന്നും പാർട്ടിക്കെതിരായി മാറുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവരട്ടെയെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
മാസപ്പടിക്കേസ് പാർട്ടിയെയും പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ളതാണെന്നും രാഷ്ട്രീയമായി നേരിടുമെന്നും പി.ബി അംഗം എം.എ. ബേബി പറഞ്ഞു.
മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയല്ല മറ്റു പലരുമാണ് കുടുങ്ങാൻ പോവുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞു. പി.വി എന്നു പറഞ്ഞാൽ പിണറായി വിജയൻ എന്നാണെന്ന് ആർക്കും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് മണ്ഡലംതല പ്രതിഷേധം
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് നാലിന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. ജില്ല ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.