'ജയരാജൻ പണ്ട് കോടതിയെ പറ്റി പറഞ്ഞില്ലേ, അങ്ങനെയുള്ള ഒരു പരാമർശം മാത്രമാണിത്'; ബിൻ ലാദൻ വിളിയിൽ എം.വി. ഗോവിന്ദൻ
text_fieldsകൊച്ചി: മാധ്യമപ്രവർത്തകനെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ബിൻ ലാദനുമായി ചേർത്ത് വിളിച്ച സംഭവത്തിൽ ജയരാജനുമായി സംസാരിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വംശീയ പരാമർശമല്ല ജയരാജൻ നടത്തിയത്. പ്രസംഗത്തിനിടയിൽ അറിയാതെ ഒരു വാക്ക് പറഞ്ഞു. പണ്ട് കോടതിയെ പറ്റി പറഞ്ഞില്ലേ, അങ്ങനെയുള്ള ഒരു പരാമർശം മാത്രമാണിത്. ഇത്തരം പരാമർശങ്ങളെ പാർട്ടി പിന്തുണക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടി നിലപാടല്ല ഇതെന്ന് നേരത്തെ പറഞ്ഞതാണ്. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് പറയും. ഏതെങ്കിലുമൊരാളെ പേരുകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ വേർതിരിച്ച് അവതരിപ്പിക്കുന്നതിനോട് സി.പി.എം ഒരു തരത്തിലും യോജിക്കുന്നില്ല.
താൻ അങ്ങനെ ഉദ്ദേശിച്ച് സംസാരിച്ചതല്ല എന്നാണ് ജയരാജനുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്. ഇതിൽ ഖേദപ്രകടനത്തിന്‍റെ പ്രശ്നമില്ല. വംശീയതയില്ലെന്നും എം.വി. ജയരാജൻ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.