'തോന്ന്യവാസം പറയുന്നു'; കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിനെതിരെ എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവ് കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം തോന്ന്യവാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംശുദ്ധ രാഷ്ട്രീയക്കാരാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ളത്. കരിവാരിത്തേച്ചുകളയാമെന്ന് കരുതേണ്ട. സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്തും നടപടിയെടുക്കും. അതൊന്നും പാർട്ടിയെ ക്ഷീണിപ്പിക്കില്ല. പ്രതിപക്ഷം തോന്നിയപോലെ അഴിമതിയെന്ന് പറയുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു? അഴിമതിയുടെ ഭാഗമായാൽ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ല. മോൺസന്റെ കേസും വി.ഡി. സതീശന്‍റെ കേസും തങ്ങൾ കൊടുത്തതല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എ.ഐ ക്യാമറ വന്നതോടെ അപകടങ്ങള്‍ കുറഞ്ഞു. സി.പി.എമ്മിന്‍റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ്. മാധ്യമങ്ങളും കോൺഗ്രസും ബി.ജെ.പിയും വികസനം നടത്തുന്നതിന് എതിരാണ്. സകല പദ്ധതികളെയും എതിർക്കുന്നു. മൂന്ന് വർഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും -എം.വി. ഗോവിന്ദന്‍ അവകാശപ്പെട്ടു.
ഫാഷിസത്തിലേക്കുള്ള യാത്രയുടെ ഒരു ചുവടാണ് ഏക സിവിൽ കോഡെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു. നരേന്ദ്ര മോദിയുടേത് ഹിന്ദുത്വ ആണ്. ഹിന്ദുത്വ എന്നാൽ വർഗീയതയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.