സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുമായി തെറ്റി നിൽക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന് സി.പി.എമ്മിലേക്ക് വരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരാത്ത അത്രയും കാലം, വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. എ.കെ ബാലനുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി എന്ത് വിശദീകരണം നൽകിയാലും കേരളത്തിലെ ജനങ്ങൾ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. പൊലീസിന് അന്വേഷിക്കുന്നതിൽ പരിമിതികളുണ്ട്. യഥാർഥത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റും ഇൻകം ടാക്സുമാണ് കേസിൽ നടപടി സ്വീകരിക്കേണ്ടത്. കോൺഗ്രസുമായി ബി.ജെ.പി ഡീലിലാണ്. അതാണ് അവർ ഈ വിഷയത്തിൽ ഇടപെടാത്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടും. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കും. വിഷയത്തിൽ സർക്കാർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.
പാർട്ടിയുമായി ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് സന്ദീപ് വാര്യർ ബി.ജെ.പി വിടാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, സി.പി.എമ്മുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. വാർത്തകൾ അടിസ്ഥാന രഹിതമാണ്. ബിജെപി നേതാക്കൾ തന്നെ എല്ലാ ദിവസവും ബന്ധപ്പെടാറുണ്ട്. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കായി പ്രചാരണത്തിൽ ഉണ്ടായിരുന്നുവെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.