കുറ്റ്യാടി സീറ്റിൽ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsകണ്ണൂർ: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. പാർട്ടി തീരുമാനം എടുത്താൽ അത് നടപ്പാക്കുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. വിഷയത്തിൽ സംഘടനാ തലത്തിൽ പരിഹാരം കാണും. ഒാരോ ആളും പ്രകടനം നടത്തിയെന്ന് കരുതി സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ഗോവിന്ദൻ പറഞ്ഞു.
തോമസ് ഐസകിനെയും ജി. സുധാകരനെയും എ.കെ ബാലനെയും മത്സരിപ്പിക്കേണ്ട എന്ന തീരുമാനം കൂട്ടായി എടുത്തതാണ്. സി.പി.എമ്മിനല്ലാതെ മറ്റൊരു പാർട്ടിക്ക് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിക്കൂമോയെന്ന് എം.വി ഗോവിന്ദൻ ചോദിച്ചു.
പി. ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇ.പി ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാകുമെന്ന വാർത്തകൾ ശരിയല്ല. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. പിണറായി വിജയൻ സി.പി.എമ്മിനെ ഒറ്റക്ക് കൈപിടിയിലാക്കിയെന്ന ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.