Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി മന്ത്രിസഭയിൽ...

പിണറായി മന്ത്രിസഭയിൽ രണ്ടാമനില്ലെന്ന്​ എം.വി ഗോവിന്ദൻ

text_fields
bookmark_border
പിണറായി മന്ത്രിസഭയിൽ രണ്ടാമനില്ലെന്ന്​ എം.വി ഗോവിന്ദൻ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്​ മന്ത്രിസഭയിൽ രണ്ടാമനില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രി കഴിഞ്ഞാൽ മറ്റെല്ലാവരും തുല്യരാണ്​. ​പ്രതിപക്ഷ നേതാവിനെ മാറ്റിയത്​ കൊണ്ട്​ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം എൽ.ഡി.എഫ്​ സർക്കാറിൽ ഇ.പി ജയരാജനായിരുന്നു രണ്ടാമൻ. വ്യവസായ വകുപ്പാണ്​ ജയരാജൻ കൈാര്യം ചെയ്​തിരുന്നത്​. എന്നാൽ, രണ്ടാം എൽ.ഡി.എഫ്​ സർക്കാറിൽ താരതമ്യേന ജൂനിയറായ പി. രാജീവിനാണ്​ വ്യവസായ വകുപ്പിന്‍റെ ചുമതലയുള്ളത്​.

ഈയൊരു സാഹചര്യത്തിൽ വകുപ്പിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിലെ രണ്ടാമ​െന കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാർട്ടി കേ​ന്ദ്രകമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എം.വി ഗോവിന്ദനാണ്​ മന്ത്രിസഭയിലെ രണ്ടാമനെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത്​ വന്നിരുന്നു. ഇതിനിടെയാണ്​ ഇക്കാര്യത്തിൽ എം.വി ഗോവിന്ദന്‍റെ വിശദീകരണം പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.V. GovindanPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - MV Govindan says no second Position in Pinarayi Cabinet
Next Story