‘കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടത്’; ദിവ്യയെ കാണാൻ ഇനിയും പോകുമെന്ന് എം.വി ഗോവിന്ദൻ
text_fieldsപാലക്കാട്: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി. ദിവ്യയെ കാണാൻ നേതാക്കൾ ഇനിയും പോകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാര്‍ട്ടി എപ്പോഴും നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പം തന്നെയാണ്. അക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവ്യയെന്താ ഞങ്ങളുടെ ശത്രുവാണോ?. കേഡര്‍മാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടത്. കോടതിയിൽ ദിവ്യ പറയുന്നത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്‍റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡും ഷാഫി പറമ്പിലിന്‍റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഷാഫി പറമ്പിൽ തന്നെയാണ് ഇതിന്റെ സംവിധായകൻ.
എല്ലാവരുടെയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോൾ. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തു വന്നതോടെ ചിത്രം മാറിയില്ലേ. കള്ളപ്പണം ഒഴുക്കാൻ പാടില്ല. പാലക്കാട്ടെ റെയ്ഡിന് ശേഷം കോൺഗ്രസിന്‍റെ ശുക്രദശ മാറിയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.