ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ച് എം.വി ഗോവിന്ദൻ
text_fieldsകണ്ണൂർ: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീൽ നോട്ടിസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് ഇതിൽ പറയുന്നു. ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും അഡ്വ. നിക്കോളാസ് ജോസഫ് മുഖേന അയച്ച നോട്ടിസിൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതായി ഇയാൾ പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വക്കീല്‍ നോട്ടിസ് അയച്ചത്. വിജേഷ് പിള്ളക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.