കോട്ടയത്ത് നിന്ന് ട്രെയിൻ കയറി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്താന്‍ കഴിയുന്നതിനെ എന്തിനെതിർക്കണം -എം.വി. ഗോവിന്ദന്‍
text_fieldsമുണ്ടക്കയം: കോട്ടയത്ത് നിന്ന് ട്രെയിനില്‍ കയറി സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കച്ചവടം നടത്താന്‍ കഴിയുന്നതിനെ എന്തിന് എതിർക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാനത്തിന് വന്‍ നേട്ടമാകുന്ന പദ്ധതിയാണ് സിൽവർലൈൻ എന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥക്ക് മുണ്ടക്കയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു അദ്ദേഹം.
സി.പി.എമ്മുമായി ചെറിയ തെറ്റുകളുടെ പേരില്‍ അകന്നു നിൽക്കുന്നവരെ തെറ്റുതിരുത്തി തിരിച്ചെത്തിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. ഭരണത്തിന്‍റെ ബലത്തില്‍ രാജ്യം പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ്-ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ ഇടതുപക്ഷം പ്രതിരോധമുയർത്തുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.