പ്രവർത്തന മികവ് കാണിച്ചില്ല, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്തി; ഇ.പി. ജയരാജനെതിരെ എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രവർത്തന രംഗത്തെ പോരായ്മ കൊണ്ടാണ് ഇ.പിയെ മാറ്റിയത്. അത് പരിഹരിച്ച് മുന്നോട്ട് പോകാനുള്ള പരിശ്രമം നടത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് ഇ.പി വീണ്ടും വിവാദങ്ങളുണ്ടാക്കിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ അവസാനഘട്ട സമയത്ത് മറുപടി പ്രസംഗത്തിലായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
ഇ.പി. ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടായി. പാര്‍ട്ടിക്ക് കീഴില്‍ നിന്നുകൊണ്ട് കൃത്യമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.-എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഇ.പി. ജയരാജനും പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് വലിയ തലവേദനയായിരുന്നു. ഇ.പിക്കെതിരെ നടപടിയുണ്ടാകുമെന്നു തന്നെ എം.വി. ഗോവിന്ദൻ ആ സമയത്ത് സൂചന നൽകിയിരുന്നു. ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്ന സാഹചര്യത്തിലും ഇ.പി. ജയരാജനെതിരെയുള്ള നടപടി അടഞ്ഞ അധ്യായം അല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി. അതിനു പിന്നാലെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.