ആകാശ് തില്ലങ്കേരിക്ക് സി.പി.എം മറുപടി നൽകി കഴിഞ്ഞെന്ന് എം.വി ജയരാജൻ
text_fieldsകണ്ണൂർ: ആകാശ് തില്ലങ്കേരി വിവാദത്തിൽ സി.പി.എം മറുപടി പറഞ്ഞു കഴിഞ്ഞെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഫേസ്ബുക്കിൽ വരുന്നതിനെല്ലാം പാർട്ടി മറുപടി പറയേണ്ട കാര്യമില്ല. പാർട്ടി അണികളോട് പ്രതികരിക്കണമെന്നോ വേണ്ടെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പ്രതികരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എം.വി. ജയരാജൻ ആരോപിച്ചിരുന്നു. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നത് നേരത്തേ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ മാപ്പുസാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നത്. ഏത് നേതാവാണ് കൊലക്ക് ആഹ്വാനം ചെയ്തതെന്ന് ആകാശ് തന്നെ പറയട്ടെ. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം വേണം. ഷുഹൈബ് വധക്കേസിൽ പാർട്ടി ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.