Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടിയുടെ വാലു പോലെ...

പട്ടിയുടെ വാലു പോലെ നേരെയാകാത്തതാണ്​ സുധാകരനെന്ന്​ എം.വി. ജയരാജൻ

text_fields
bookmark_border
mv jayarajan
cancel
Listen to this Article

ആലപ്പുഴ: പന്തീരാണ്ട്​ കാലം പട്ടിയുടെ വാല്​ കുഴലിലിട്ടാലും നേരെയാകില്ലെന്നും ഇതുപോലെയാണ്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ധിക്കാരവും അധിക്ഷേപവുമാണ്​ അദ്ദേഹത്തിന്‍റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ്​ സുധാകരന്‍റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തി.

എൽ.ഡി.എഫ്​ അനുകൂല സാഹചര്യമാണ്​ തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ സീറ്റ്​ വർധിക്കുകയാണ്​ ചെയ്തതെന്നും എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranMV Jayarajan
News Summary - MV Jayarajan says Sudhakaran is not as straight as a dog's tail
Next Story