വെട്ടേറ്റ സി.ഒ.ടി. നസീറിനെ എം.വി ജയരാജൻ സന്ദർശിച്ചു
text_fieldsകോഴിക്കോട്: വടകരയിലെ വെേട്ടറ്റ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീറിനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സന്ദർശിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയാണ് നസീറിനെ സന്ദർശിച്ചത്.
നസീറിനെ ആ ക്രമിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് എം.വി ജയരാജൻ ആവശ്യപ്പെട്ടു. കുറ്റക്കാർ ആരായാലും നിയമത്തിന്‍റെ മുന്നിൽ കൊണ്ടു വരണം. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ‌്ച രാത്രി തലശ്ശേരി കായ്യത്ത‌് റോഡിൽ വെച്ചാണ് തലശ്ശേരി മുൻ നഗരസഭാംഗം സി.ഒ.ടി. നസീർ ആക്രമണത്തിന് ഇരയായത്. ബൈക്കിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് നസീർ ആക്രമിക്കപ്പെട്ടത്.
ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം കനക് റെസിഡൻസി കെട്ടിടത്തിന് മുന്നിലെ ടൈൽസ് സ്ഥാപനത്തിന്‍റെ വരാന്തയിൽ വെച്ച് നസീറിനെ ബൈക്കിൽ നിന്ന് തള്ളിവീഴ്ത്തി മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും പരിക്കേൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.