Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2019 11:09 PM IST Updated On
date_range 18 May 2019 11:09 PM ISTമുഖപടം: തെര. കമീഷൻ മറുപടി തൃപ്തികരമല്ലെന്ന് എം.വി. ജയരാജൻ
text_fieldsbookmark_border
കൊച്ചി: കള്ളവോട്ട് കണ്ടെത്തിയതിനെത്തുടർന്നുള്ള റീപോളിങ്ങിൽ നിഖാബ് ധരിച്ചെത്തുന്ന ത് തടയണമെന്ന തെൻറ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിരിക്കുന്ന മറുപടി തൃപ് തികരമല്ലെന്ന് എം.വി. ജയരാജൻ. നിഷ്പക്ഷവും നീതിപൂർവവുമായി റീപോളിങ് നടത്തണമെന്നും മുഖം മറച്ചുള്ള വസ്ത്രധാരണം തടയണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള മറുപടിക്കത്തിൽ മുഖപടത്തിെൻറ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
തൃപ്തികരമല്ലാത്ത മറുപടി ആയതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാമ്പുരുത്തി, പുതിയങ്ങാടി എന്നിവിടങ്ങളിൽ വ്യാപകമായി മുഖപടത്തിെൻറ മറവിൽ കള്ളവോട്ട് നടന്നിട്ടുണ്ട്. പാമ്പുരുത്തിയിൽ അമ്പതോളം പേരും പുതിയങ്ങാടിയിൽ നൂറോളം ആളുകളും ഇത്തരത്തിൽ കള്ളവോട്ട് ചെയ്തു. 2016ലെ കള്ളവോട്ട് െചയ്യാനുള്ള കോൺഗ്രസ് നേതാവിെൻറ ആഹ്വാനമാണ് ഇവർക്ക് പ്രചോദനമായിരിക്കുന്നത്. അതിെൻറ ദൃശ്യങ്ങൾ ഇവരിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വാട്ട്സ്ആപ്പിലൂടെ യു.ഡി.എഫ് നേതാക്കൾ എത്തിച്ചിട്ടുണ്ട്.
മുഖപടം അണിഞ്ഞെത്തുന്നവരെ തിരിച്ചറിയാൻ പോളിങ് ഓഫിസർമാർക്ക് കഴിയില്ല. അതിനാൽ ഈ രീതി അനുവദിക്കാൻ പാടില്ല. വിമാനത്താവളങ്ങളിൽ മുഖം കാണിക്കാതെ പോകാൻ കഴിയില്ലെന്നതുപോലെ ഇവിടെയും പരിശോധന ശക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധിയാളുകൾ ഇത്തരത്തിലെത്തി പോളിങ് ഓഫിസർക്ക് മുന്നിൽ മുഖം കാണിക്കാൻ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ട് ചെയ്യാനെത്തുന്നവർ മാത്രമാണ് മുഖപടം ധരിച്ചെത്തുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വ്യക്തിയെ തിരിച്ചറിയണമെന്ന തെരഞ്ഞെടുപ്പ് ചട്ടം പാലിച്ച് നീതിപൂർവമാകണം തെരഞ്ഞെടുപ്പെന്നും എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story