‘ഇ.പി. ജയരാജൻ കേസിൽ മന്ത്രിമന്ദിരത്തിൽ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയത് എം.വി.ആർ’
text_fieldsകണ്ണൂർ: സി.പി.എം നേതാവ് ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ എം.വി. രാഘവൻ മന്ത്രിമന്ദിരത്തിൽ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരെൻറ വെളിപ്പെടുത്തൽ. സി.എം.പി സി.പി. ജോൺ വിഭാഗം കണ്ണൂരിൽ നടത്തിയ എം.വി. രാഘവെൻറ മൂന്നാം ചരമവാർഷിക പരിപാടിയിലാണ് സുധാകരെൻറ വെളിപ്പെടുത്തൽ.
സംഭവത്തെക്കുറിച്ച് സുധാകരൻ പറഞ്ഞത് ഇങ്ങനെ: തന്നെ അറസ്റ്റ് ചെയ്യാൻ ആന്ധ്ര പൊലീസ് എത്തിയെന്ന വിവരം എം.വി.ആറിന് ലഭിച്ചു. തിരുവനന്തപുരത്ത് പാർട്ടി ഒാഫിസിന് മുന്നിൽ നിൽക്കുകയായിരുന്നു താൻ. എം.വി.ആറിെൻറ കാർ ചീറിപ്പാഞ്ഞുവന്നു. അതിൽ കയറ്റി മന്ത്രിമന്ദിരത്തിലേക്ക് കൊണ്ടുപോയി. ആരുമറിയാതെ രണ്ടുദിവസം അവിടെ കഴിഞ്ഞു. വിവരം മണത്തറിഞ്ഞ് സ്പെഷൽ ബ്രാഞ്ച് പൊലീസ് വന്നു. എം.വി.ആർ നിഷേധിച്ചു. പിറ്റേന്ന് ഒരു സി.െഎ വന്നു. എം.വി.ആർ ലുങ്കി മടക്കിക്കുത്തി ചൂടായി സി.െഎയെ ഒാടിച്ചു. മൂന്നാം ദിവസം അവിടെനിന്ന് പോന്നു. ചുറ്റും പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. അത് മറികടക്കാൻ ഒരേസമയം മൂന്നു വെള്ള അംബാസഡർ കാറുകൾ ഒന്നിച്ച് മന്ത്രിമന്ദിരത്തിൽനിന്ന് പുറപ്പെട്ടു. അതിലൊന്നിലായിരുന്നു താനെന്നും സുധാകരൻ പറഞ്ഞു.
1995ൽ ഏപ്രിലിൽ സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുന്നതിനിെടയാണ് ഇ.പി. ജയരാജൻ ആന്ധ്രയിൽ വെച്ച് ട്രെയിനിൽ ആക്രമിക്കപ്പെട്ടത്. കഴുത്തിന് വെടിയേറ്റ ജയരാജന് അതുമായി ബന്ധപ്പെട്ട ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. ആക്രമണം നടത്തിയ ദിനേശ്, ശശി എന്നിവർ പിന്നീട് പൊലീസ് പിടിയിലായി. ഇരുവരും വാടകഗുണ്ടകൾ മാത്രമാണെന്നും ഇ.പി. ജയരാജെന കൊല്ലാൻ െക്വേട്ടഷൻ നൽകിയത് സുധാകരനും എം.വി. രാഘവനുമാണെന്നായിരുന്നു സി.പി.എമ്മിെൻറ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.