ഓട്ടോയും ടാക്സി കാറും ഇനി ലൈസൻസുള്ള ആർക്കും ഒാടിക്കാം
text_fieldsതിരുവനന്തപുരം: ഓട്ടോയും ടാക്സി കാറും ഇനി ലൈസൻസുള്ള ആർക്കും ഒാടിക്കാവുന്നവിധം കേരള മോേട്ടാർ വാഹനചട്ടത്തിൽ സുപ്രധാന ദേഭഗതി. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭേദഗതി. ഭേദഗതി ഉത്തരവിൽ ബുധനാഴ്ച മന്ത്രി എ.കെ. ശശീന്ദ്രൻ ഒപ്പുവെച്ചു.
ടാക്സി സർവിസ് നടത്തുന്ന ലൈറ്റ് ഗുഡ്സ്-പാസഞ്ചർ വാഹനങ്ങൾ ഓടിക്കാനുള്ള അനുമതി ലളിതമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കിയിരുന്നു. ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്സ്-പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് മാത്രമേ ഇനി ബാഡ്ജ് ആവശ്യമുള്ളൂ. നിലവിൽ ലൈറ്റ് മോേട്ടാർ വെഹിക്കിൾ ബാഡ്ജിന് ലൈസൻസ് കിട്ടി ഒരുവർഷം പൂർത്തിയാകണമെന്നാണ് വ്യവസ്ഥ.
പൊതുവാഹനങ്ങൾ ഒാടിക്കുന്നത് സംബന്ധിച്ച നിയമബോധവത്കരണവും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമാണ് ബാഡ്ജിനുള്ളത്. പുതിയ ഭേദഗഗതിയോടെ ഇതില്ലാതാകും. കൂടുതൽ പേർക്ക് ഒാേട്ടാ-ടാക്സി മേഖലയിലേക്ക് കടന്നുവരാനുള്ള അവസരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.