വിമർശനം കൊണ്ടു, ഭൂരിഭാഗം മന്ത്രിമാരും കർട്ടൺ നീക്കി
text_fieldsതിരുവനന്തപുരം: വിമര്‍ശനങ്ങൾ കുറിക്കുകൊണ്ടു, ഭൂരിഭാഗം മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനും നീക്കി. പൊതുജനത്തിന് കൂളിങ് ഫിലിമിെൻറ പേരിൽ കനത്തപിഴയിടുേമ്പാൾ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിയമലംഘനം തുടർന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് ടൂറിസം വകുപ്പിന് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിരുന്നു.
മന്ത്രിമാരായ തോമസ് ഐസക്, എം.എം. മണി, വി.എസ്. സുനിൽ കുമാർ, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വാഹനത്തിൽനിന്ന് കർട്ടൻ ഒഴിവാക്കി. ഇെസഡ് കാറ്റഗറി സുരക്ഷാ പട്ടികയിൽ വരുന്നതിനാൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇളവുണ്ട്. മിക്ക എം.എൽ.എമാരുടെ വാഹനങ്ങളിലും കർട്ടനുകളും കൂളിങ് ഫിലിമും നീക്കി. പൊലീസുകാരടക്കം ഉന്നത ഉദ്യോഗസ്ഥരും നിയമം പാലിച്ചാണ് ചൊവ്വാഴ്ച ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചത്. അതേസമയം, ചൊവ്വാഴ്ചയും ഇവ നീക്കാതെ വിലസിയവരുണ്ട്. ഇക്കൂട്ടത്തിൽ മന്ത്രിമാരുമുണ്ട്.
മൂന്നു ദിവസം: 65.88 ലക്ഷം പിഴ
ഒാപറേഷൻ സ്ക്രീൻ പരിേശാധന തുടരുന്നു. മൂന്നു ദിവസങ്ങളിലായി 5271 വാഹനങ്ങൾ പിടികൂടി. 65.88 ലക്ഷം രൂപ പിഴയിട്ടു. ഞായറാഴ്ച 884ഉം തിങ്കളാഴ്ച 1349ഉം ചൊവ്വാഴ്ച 3038ഉം കേസ് രജിസ്റ്റർ ചെയ്തു. സർക്കാർ വകുപ്പുകളുടെ വാഹനങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടി. ഇ-െചലാൻ വഴിയാണ് പിഴയിടുന്നത്. കർട്ടനും ഫിലിമും പൂർണമായും ഒഴിവാക്കിയെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ പിഴ സ്വീകരിക്കാവൂവെന്നാണ് നേരത്തേ നൽകിയ നിർദേശം.
അതേസമയം, ഫിലിം നീക്കാമെന്ന് ഉറപ്പുനൽകി പിഴ അടക്കുന്നവരുമുണ്ട്. ആദ്യഘട്ടം 1250 രൂപയും കുറ്റം ആവർത്തിച്ചാൽ വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദാക്കലുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.