ആഴ്ചകളായി സെര്‍വര്‍ തകരാര്‍; മോട്ടോര്‍വാഹന വകുപ്പ് സേവനങ്ങള്‍ അവതാളത്തിൽ
text_fieldsകാട്ടാക്കട: ആഴ്ചകളായി തുടരുന്ന സെര്‍വര്‍ തകരാര്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സേവനങ്ങള്‍ അവതാളത്തിലാക്കി. വാഹനങ്ങളുടെ പേരുമാറ്റം, റീടെസ്റ്റ് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. മോട്ടോര്‍വാഹനവകുപ്പിന്റെ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കാൻപോലും കഴിയുന്നില്ല.
ഒരുമാസത്തിലേറെയായി തുടരുന്ന പ്രശ്നം രണ്ടാഴ്ച മുമ്പാണ് സങ്കീര്‍ണമായത്. സെര്‍വര്‍ തകരാര്‍ നിമിത്തം ഓഫിസിലെ മിക്ക ജോലികളും തടസ്സപ്പെട്ടിരിക്കുകയാണ്. തകരാര്‍ രൂക്ഷമായതോടെ ജില്ലകള്‍ തിരിച്ച് സമയം ക്രമീകരിച്ച് സംവിധാനം ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ ആഴ്ചകളില്‍ താല്‍ക്കാലിക പ്രശ്നപരിഹാരം ഉണ്ടാക്കിയത്. സെര്‍വര്‍ തകരാര്‍ കാരണം 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങൾക്ക് പഴയ നിരക്കിലുള്ള ഫീസ് അടക്കേണ്ടിവരുന്നത് വാഹന ഉടമകളെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നു.
ഹൈകോടതി ഉത്തരവ് പ്രകാരം പഴയ നിരക്കിൽ ഫീസടച്ചാല്‍ മതിയെങ്കിലും പരിവാഹന്‍ സോഫ്റ്റ്വെയറില് ഫീസ് പുതുക്കി നിശ്ചയിക്കാത്തതാണ് കാരണം. 710 രൂപ അടക്കേണ്ട ഫീസിന് പഴയ നിരക്കിലുള്ള 8300 രൂപ ഈടാക്കിയാണ് വാഹനം റീടെസ്റ്റ് ചെയ്യുന്നത്. സെര്‍വര്‍ തകരാര്‍ നിമിത്തം വാഹനങ്ങളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫീസ് അടക്കാനും കഴിയാത്തതിനാല്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്നവരും ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.