കാറിൽ യാത്രക്കാരൻ മാത്രം മതി; പാവയും, കുഷ്യനുമെല്ലാം ഔട്ട്
text_fieldsകോഴിക്കോട്: കാറിലെ കാഴ്ചകൾ മറയുന്ന വിധത്തിൽ പാവകളോ അലങ്കാര വസ്തുക്കളോ വെക്കുന്നത് നിയമ വിരുദ്ധമാക്കി സർക്കാർ. കാറിനുള്ളിലുള്ള റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നിർദേശം നൽകിയത്.
കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും െവയ്ക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. ഇത് കാഴ്ചകളെ മറക്കുന്നതിനൊപ്പം അപകടമുണ്ടാക്കാനും കാരണമാകുമെന്ന വിലയിരുത്തലാണ് പാവകളെയും കുഷ്യനുകളെയും പുറത്താക്കാൻ കാരണം.
നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു. അതിനെ തുടർന്ന് വ്യാപകമായ നടപടികളുമായി വകുപ്പ് രംഗത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.