Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ്​...

ഡ്രൈവിങ്​ ടെസ്​റ്റിനിടെ ​യുവതിയോട്​ മോശമായി പെരുമാറിയ ​എം.വി.ഐ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മലപ്പുറം: ഡ്രൈവിങ്​ ടെസ്റ്റിനിടെ യുവതിയോട്​ മോശമായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർ അറസ്​റ്റിൽ. മലപ്പുറം ആർ.ടി.ഒയിലെ എം.വി.ഐയും മഞ്ചേരി കാരകുന്ന്​ സ്വദേശിയുമായ സി. ബിജുവാണ് (50) മലപ്പുറം ​പൊലീസിന്റെ പിടിയിലായത്​.

വയനാട്​ ​വൈത്തിരിയിൽ ഒളിവിൽ കഴിയുകയായിരുന്നു​. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ്​ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മലപ്പുറം വനിത പൊലീസ്​ കേ​സെടുത്തതിന് പിന്നാലെ, കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ ഗതാഗത കമീഷണർ അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്തിരുന്നു. വനിത എസ്​.ഐ പി.എം. സന്ധ്യാദേവിക്കാണ്​ അ​ന്വേഷണ ചുമതല.

മലപ്പുറം ആർ.ടി.ഒ പരിധിയിൽ നടന്ന ഡ്രൈവിങ്​ ടെസ്റ്റിനിടെ കാറിൽവെച്ച്​ ഉദ്യോഗസ്ഥൻ ലൈംഗിക ഉദ്ദേശ്യത്തോടെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ​ പരാതി. സ്​ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 (എ) വകുപ്പുകൾ പ്രകാരമായിരുന്നു​ കേസ്​. യുവതിയും കുടുംബവും ഗതാഗാത മന്ത്രിക്കും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving testmisbehaving
Next Story